Follow KVARTHA on Google news Follow Us!
ad

യുഎപിഎ കേസുകള്‍ പുനരവലോകനം ചെയ്യും

സംസ്ഥാനത്ത് 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (UAPA) പ്രകാരം എടുത്തിട്ടുള്ള കേസുകള്‍ പോലീസ് Kerala, Thiruvananthapuram, Case, Police, DGP, UAPA, Police Department, UAPA cases will be reviewed, says DGP
തിരുവനന്തപുരം: (www.kvartha.com 24.12.2016) സംസ്ഥാനത്ത് 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (UAPA) പ്രകാരം എടുത്തിട്ടുള്ള കേസുകള്‍ പോലീസ് ആസ്ഥാനത്ത് പുനരവലോകനം ചെയ്യും. ഇതിനകം കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കാത്ത കേസുകളാണ് അവലോകനം ചെയ്യുന്നത്.

ഈ കേസുകളില്‍ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തന്നെയാണോ യുഎപിഎ ചുമത്തിയിട്ടുള്ളതെന്ന കാര്യം അവലോകനവേളയില്‍ പരിശോധിക്കും. നിയമവിദഗ്ധരുടെ സഹായത്തോടെയാണ് അവലോകനം നടത്തുന്നത്. ഇതോടൊപ്പം, ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഇക്കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.



Keywords: Kerala, Thiruvananthapuram, Case, Police, DGP, UAPA, Police Department, UAPA cases will be reviewed, says DGP