Follow KVARTHA on Google news Follow Us!
ad

കുടുംബ പോരിനെ തുടര്‍ന്ന് ഉടലെടുത്ത സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നത പുതിയ തലത്തിലേക്ക്; മകനും യു പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ മുലായം സിങ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി

കുടുംബ പോരിനെ തുടര്‍ന്ന് ഉടലെടുത്ത സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നത പുതിയ തലത്തിലേക്ക്. മകനും, മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും അഖിലേഷിനെ അനുകൂലിക്കുന്ന Uttar Pradesh, National, Chief Minister, Suspension, Mulayam Singh Yadav expels
ലഖ്‌നൗ: (www.kvartha.com 30.12.2016) കുടുംബ പോരിനെ തുടര്‍ന്ന് ഉടലെടുത്ത സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നത പുതിയ തലത്തിലേക്ക്. മകനും, മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും അഖിലേഷിനെ അനുകൂലിക്കുന്ന രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും ഇരുവരെയും സസ്‌പെന്റ് ചെയ്തത്.


പാര്‍ട്ടിയെ രക്ഷിക്കാനാണ് ഇൗ നടപടിയെന്നും, പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കുമെന്നും മുലായം വ്യക്തമാക്കി. അഖിലേഷിന്റെ ഭാവി തകര്‍ക്കാനാണ് രാം ഗോപാല്‍ ശ്രമിക്കുന്നത്. എന്നാല്‍ അഖിലേഷ് ഇത് മനസ്സിലാക്കുന്നില്ലെന്നും മുലായം പറഞ്ഞു.

അഖിലേഷ് കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടിക എതിരാളിയും ഇളയച്ഛനുമായ ശിവപാല്‍ യാദവ് വെട്ടിതിരുത്തിയതാണ് പാര്‍ട്ടിക്കുള്ളില്‍ പോരിന് തുടക്കമിട്ടത്. സ്ഥാനാര്‍ത്ഥി പട്ടിക ശിവപാല്‍ യാദവ് ട്വീറ്ററില്‍ പ്രസിദ്ധീകരിച്ചതോടെ അഖിലേഷ് യാദവ് 235 പേരുടെ ബദല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. ഇതോടെയാണ് അഖിലേഷ് യാദവിനെയും, രാം ഗോപാല്‍ യാദവിനെയും മുലായം സസ്‌പെന്‍ഡ് ചെയ്തത്.

Keywords: Uttar Pradesh, National, Chief Minister, Suspension, Mulayam Singh Yadav expels Akhilesh Yadav, Ram Gopal Yadav from Samajwadi Party for 6 years.