Follow KVARTHA on Google news Follow Us!
ad

ആർ ബി ഐ ഉടൻ പുറത്തിറക്കുന്ന ആയിരത്തിന്റെ പുതിയ നോട്ട് ഇതായിരിക്കുമോ?

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതായുള്ള പ്രഖ്യാപനത്തിന് ദിവസങ്ങൾ മുമ്പ് പിങ്ക് നിറത്തിലുള്ള 200RBI, Business, Demonetization, National, RBI, Is this the new Rs 1000 note to be launched by RBI soon?
ന്യൂഡെൽഹി: (www.kvartha.com 30.12.2016) അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതായുള്ള പ്രഖ്യാപനത്തിന് ദിവസങ്ങൾ മുമ്പ് പിങ്ക് നിറത്തിലുള്ള 2000ത്തിന്റെ നോട്ട് കെട്ടുകളുടെ ചിത്രങ്ങൾ കൊണ്ട് നിറയുകയായിരുന്നു ട്വിറ്ററും മറ്റു സാമൂഹ്യ മാധ്യമങ്ങളും. പിന്നീട് പിങ്ക് നിറത്തിലുള്ള  നോാട്ടുകൾ തന്നെ ആർ ബി ഐ പുറത്തിറക്കി.

ഇപ്പോൾ ആയിരത്തിന്റെ ഈ നോട്ടുകൾ പുതുവർഷത്തിൽ പുറത്തിറങ്ങുമെന്ന തരത്തിലാണ് അതിന്റെ മാതൃക എന്ന രീതിയിൽ പ്രചരിക്കുന്നത്. അന്ന് പിങ്ക് നിറത്തിൽ പ്രചരിച്ച അതേ നോട്ടുകൾ തന്നെയാണ്  നോട്ട് നിരോധനത്തിനുശേഷം 2000 ന്റെ പുതിയ നോട്ടുകളായി ആർ ബി ഐ പുറത്തിറക്കിയത്. കൂടെ പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ കൂടി പുറത്തിറക്കി.

സോഷ്യൽ മീഡിയ ഇപ്പോൾ ഈ മരതക  (പച്ച) നിറത്തിലുള്ള 1000 രൂപ നോട്ടിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നു. ഉടൻ തന്നെ ഈ നോട്ടുകൾ യാഥാർത്ഥ്യമായി നമ്മുടെ വാലറ്റുകളിൽ  ഇടം പിടിച്ചേക്കാം.

നോട്ട് നിരോധനത്തിന് ശേഷം വാണിജ്യകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആയിരത്തിന്റെ പുതിയ നോട്ട് പുറത്തിറക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. പുതിയ രൂപത്തിലും നിറത്തിലുമായിരിക്കും 1000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കുകയെന്നും അതിന് സമയമെടുക്കുമെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. 

ഡിസംബർ ആദ്യം സാമൂഹിക മാധ്യമങ്ങളിൽ ചാര നിറത്തിലുള്ള 1000 രൂപ നോട്ടിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഏതായാലും പച്ചയാണോ ചാര നിറത്തിലാണോ അതോ മറ്റേതെങ്കിലും വർണമാണോ പുതിയ നോട്ടിനുണ്ടാവുകയെന്നത് കൃത്യമായി അറിയാൻ കാത്തിരിക്കുക തന്നെ വേണം.

Content & Image Credit; Zee News

Summary: Is this the new Rs 1000 note to be launched by RBI soon? Just a few days ago of the demonetisation of rupees 5,00 and 1,000 notes, Twitter was abuzz with images of the pink coloured Rs 2000 note bundles. Social media is again sharing pictures of Rs 1,000 notes, and rumours mills have started ringing again that emerald green coloured notes could be the new Rs 1,000 notes in your wallet soon.

Keywords: RBI, Business, Demonetization, National, RBI, Is this the new Rs 1000 note to be launched by RBI soon?