കാന്‍സാസ് സിറ്റി: (www.kvartha.com 30.11.2016) രക്തം കുടിക്കുന്നത് പതിവാക്കിയ യുവതി കാമുകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. രക്തരക്ഷസുകളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ലഹരിക്ക് അടിമയായ കാമുകനെ കൊണ്ട് തന്റെ കൈകള്‍ മുറിക്കാനും രക്തം കുടിക്കാനും അനുവദിച്ച യുവതി വാക്കു തര്‍ക്കത്തിനിടയില്‍ കാമുകനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
19കാരിയായ വിക്ടോറിയ വാനറ്ററാണ് കാമുകനെ കുത്തിയത് . സംഭവത്തില്‍ വാനറ്റര് ഇപ്പോള്‍ ജയിലിലാണ്. നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്റെ മുതുകിലും തോളിലുമാണ് വാനറ്റര് കുത്തിയത്. വാക്കു തര്‍ക്കത്തിനിടയില്‍ കാമുകന് വാനറ്ററിനെ മര്‍ദിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ സ്ഥിരമായി സ്വന്തം ശരീരം മുറിച്ച് രക്തം കുടിക്കാറുണ്ടെന്നും അങ്ങനെ ചെയ്താല്‍ തനിക്കൊരു പരമ്പര കൊലയാളിയായി മാറാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും വാനറ്റര് പറയുന്നു. മാത്രമല്ല താന്‍ സമൂഹത്തിന് ഭീഷണിയാണെന്നും തന്റെ കാര്യം ഗൗരവമായി പരിഗണിക്കണമെന്നും വാനറ്റര് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയുണ്ടായി.

എന്നാല്‍ അന്വേഷണത്തോട് സഹകരിക്കാന്‍ വാനറ്ററും കാമുകനും തയ്യാറാകുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കാമുകിയെ രക്ഷിക്കാന്‍ സ്വന്തമായി ഉണ്ടാക്കിയ മുറിവുകളാണ് തന്റെ ശരീരത്തിലുള്ളതെന്നാണ് കാമുകന്റെ വാദം.
Also Read:
സി പി എം സമരത്തിന് കാരണം പാര്‍ട്ടിക്കാരുടെ ചൊല്പടിക്ക് നില്‍ക്കാത്തതിലുള്ള വിരോധമെന്ന് ബേഡകം എസ് ഐ
Keywords: Man stabbed after drinking woman’s blood in ‘vampire’ tryst, Victoria Vanatter, Injured, Police, Jail, Threatened, Probe, World.