Follow KVARTHA on Google news Follow Us!
ad

കോട്ട് മുതല്‍ നോട്ട് വരെയുള്ള ചർച്ചകളിൽ ഇന്ത്യയുടെ 'ചായക്കാരന്‍' വാര്‍ത്തകളില്‍ നിറയുമ്പോള്‍ പാകിസ്താനിലെ ചായക്കാരന്‍ റാംപില്‍ കയറി മനം കവരുന്നു

നീല കുര്‍ത്തയിട്ട, നീല കണ്ണുകളുള്ള പാകിസ്താനിലെ ആ ചായക്കടക്കാരനെ അധികമാരും മറന്നിട്ടുണ്ടാവില്ല. സൗന്ദര്യം കൊണ്ട് ലോക ശ്രദ്ധ നേടിയ അര്‍ഷാദ് ഖാന്‍ Lahore, Pakistan, Youth, Prime Minister, Narendra Modi, World, Famous Pakistani chaiwala
ലാഹോര്‍: (www.kvartha.com 29.11.2016) നീല കുര്‍ത്തയിട്ട, നീല കണ്ണുകളുള്ള പാകിസ്താനിലെ ആ ചായക്കടക്കാരനെ അധികമാരും മറന്നിട്ടുണ്ടാവില്ല. സൗന്ദര്യം കൊണ്ട് ലോക ശ്രദ്ധ നേടിയ അര്‍ഷാദ് ഖാന്‍ എന്ന ആ 25 കാരന്‍ പയ്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്, ഇന്ത്യയുടെ ചായക്കാരനായി 'വിശേഷിക്കപ്പെട്ട' പ്രധാന മന്ത്രി നരേന്ദ്ര മോഡി വാര്‍ത്തകളില്‍ നിറയുന്നത് പോലെ.

ഇന്ത്യയിലെ ചായക്കാരന്‍ പ്രധാന മന്ത്രി പദത്തിലേറിയത് മുതൽ ലോകം ചുറ്റിയും രാജ്യം ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന നോട്ട് പിന് വലിച്ചതുൾപ്പെടെയുള്ള പല വിഷയങ്ങളുടെയും സൂത്രധാരൻ എന്ന നിലയിലുമാണ് മറ്റാർക്കും നാളിതുവരെ ലഭിക്കാത്ത വിധത്തിൽ വാര്‍ത്തകളില്‍ ഇടം നേടുന്നത്. എന്നാല്‍ ഈ പാകിസ്താന്‍ പയ്യന്‍ തന്റെ സൗന്ദര്യം കൊണ്ട് ഇപ്പോള്‍ ഉയരങ്ങള്‍ താണ്ടുകയാണ്. ലാഹോറില്‍ നടന്ന ബ്രൈഡല്‍ കോചര്‍ വീക്ക് റാപിംലാണ് മനോഹരമായ വസ്ത്രം ധരിച്ച് ആ ചായക്കടക്കാരന്‍ എത്തിയത്.

എന്തായാലും അര്‍ഷാദ് മുമ്പത്തെക്കാളും സുന്ദരനായെന്നാണ് അദ്ദേഹത്തിന്റെ ഫാൻസ്‌ പറയുന്നത്. പ്രശസ്തനായതോടെ അര്‍ഷാദിനെ തേടി നിരവധി പരസ്യ കമ്പനികളാണ് എത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവമാകാനുറച്ച അർഷാദ് ഖാൻ മോട്ടോർ ബൈക്കിന്റെ പരസ്യത്തിന് വേണ്ടി പോസ് ചെയ്തിട്ടുണ്ട്.

കടയില്‍ ചായ അടിക്കുന്ന അര്‍ഷാദിന്റെ ചിത്രം ജാവേരിയ ജിയ അലി എന്ന ഫോട്ടോഗ്രാഫർ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ലോകം മുഴുവന്‍ ആ നില കണ്ണുകളുള്ള പയ്യനെ തേടുകയായിരുന്നു. #ChaiWala എന്ന ഹാഷ്ടാഗ് വരെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


Keywords: Lahore, Narendra Modi, Pakistan, Prime Minister, World, Youth, Famous Pakistani chaiwala walks the ramp.