Follow KVARTHA on Google news Follow Us!
ad

ബിഗ് സല്യൂട്ട്; 38 പാക് തീവ്രവാദികളെ കൊന്ന 25 ഇന്ത്യന്‍ ചുണക്കുട്ടികളുടെ ജീവന്‍ പണയം വെച്ചുള്ള സൈനിക നീക്കം ഇതാ ഇങ്ങനെ

പ്രകോപനപരമായ പ്രസ്താവനകളിറക്കിയും ഇന്ത്യയുടെ അഭിമാനത്തെTerrorists, attack, Indian, Army, Killed, Media, Helicopter, Minister, Live Telecast, National
ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) പ്രകോപനപരമായ പ്രസ്താവനകളിറക്കിയും ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്തും പാക്കിസ്ഥാന്‍ ഇന്ത്യയുടെ ക്ഷമയെ പരീക്ഷിക്കാന്‍ തുനിഞ്ഞപ്പോള്‍ അതിന് സര്‍ജിക്കല്‍ എയര്‍സ്‌ട്രൈകിലൂടെ മറുപടി നല്‍കിയെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഈ രഹസ്യനീക്കത്തിലൂടെ 38 തീവ്രവാദികളെയും രണ്ട് പാക് സൈനികരെയും വധിച്ചെന്നും അഞ്ച് തീവ്രവാദ ക്യാമ്പുകള്‍ തര്‍ത്തെന്നുമാണ് സൈന്യം അറിയിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈകിനു മണിക്കൂറുകള്‍ക്കകം ഹവില്‍ദാര്‍ ജുമ്മ ഖാന്‍, നെയ്ക് ഇംതിയാസ് എന്നീ കൊല്ലപ്പെട്ട പാക് പട്ടാളക്കാരുടെ ചിത്രവും പുറത്തുവിട്ടിരുന്നു.

അര്‍ധരാത്രിയോടെ ആരംഭിച്ച സര്‍ജിക്കല്‍ എയര്‍സ്‌ട്രൈക്ക് എങ്ങനെയായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത് ഇപ്രകാരമാണ്

സൈന്യത്തിന്റെ ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ 25 കമന്റോകളുമായി നിയന്ത്രണ രേഖ മറികടന്നു. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ഇടങ്ങളില്‍ കമാന്റോകളെ ഇറക്കിയശേഷം ഹെലികോപ്റ്റര്‍ ഇന്ത്യയിലേക്കു മടങ്ങി.

ചളിയിലൂടെയും പാറക്കെട്ടുകളിലൂടെയും സൈനിക കമാന്റോകളും മൂന്നു കിലോമീറ്ററോളം ഇഴഞ്ഞുനീങ്ങി. ഒട്ടേറെ തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്ന അഞ്ച് ലോഞ്ച് പാഡുകളായിരുന്നു അവരുടെ ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഈ ലോഞ്ച് പാഡുകള്‍.

സര്‍ജിക്കല്‍ എയര്‍ സ്‌ട്രൈക്ക്:


ആറു ടാര്‍ഗറ്റുകളാണ് സര്‍ജിക്കല്‍ എയര്‍ സ്‌ട്രൈക് ടീമിന്റെ മനസിലുണ്ടായിരുന്നത്. അതില്‍ മൂന്നെണ്ണം പൂര്‍ണമായി നശിപ്പിക്കാന്‍ സാധിച്ചു. ടാവര്‍, എം4 തോക്കുകള്‍, ഗ്രനേഡുകള്‍ എന്നിവയുമായാണ് കമാന്റോകള്‍ ആക്രമണം നടത്തിയത്. അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചേഴ്‌സും, നൈറ്റ് വിഷന്‍ ഡിവൈസസും ഇവര്‍ കൊണ്ടുപോയിരുന്നു. ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റുകളായിരുന്നു ധരിച്ചിരുന്നത്.

ലക്ഷ്യം കൈവരിച്ചയുടന്‍ തീവ്രവാദികളെ ഞെട്ടിച്ചുകൊണ്ട് ക്യാമ്പിനുനേരെ സ്‌മോക്ക് ഗ്രനേഡ് പ്രയോഗിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പാക് സേനയും തീവ്രവാദികളും മനസിലാക്കുന്നതിനു മുമ്പു തന്നെ 38 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ ടീമിലെ രണ്ടു കമന്റോകള്‍ക്ക് കുഴിബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്.

പാകിസ്ഥാനില്‍ ഇന്ത്യ ആക്രമണം നടത്തുമ്പോള്‍ ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് എന്നിവര്‍ ഈ ഓപ്പറേഷന്‍ തത്സമയം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഹെല്‍മറ്റ് ക്യാമറകളില്‍ നിന്നുള്ള ഫുട്ടേജുകളായിരുന്നു ഇവര്‍ കണ്ടുകൊണ്ടിരുന്നത്.

Terrorists, attack, Indian, Army, Killed, Media, Helicopter, Minister, Live Telecast, National