പാലോട്: (www.kvartha.com 16.08.2016) 10 വര്‍ഷമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തിങ്കളാഴ്ച ഉച്ചയോടെ വിതുരയിലാണ് സംഭവം.
തെന്നൂര്‍ ഞാറനീലി ആലുംമൂട് കല്യാണി വിലാസത്തില്‍ സ്മിതയെ (33) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് വിതുര വേങ്ങാത്തറ തെക്കേക്കര പുത്തന്‍വീട്ടില്‍ സുരേഷ് കുമാര്‍ (38) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ സ്മിത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്മിതയുടെ വീട്ടില്‍ വെച്ചാണ് സംഭവം. സ്മിതയും
സുരേഷ് കുമാറും കഴിഞ്ഞ പത്തു വര്‍ഷമായി അകന്നുകഴിയുകയാണ്. കൂലിപ്പണിക്കാരനായ സുരേഷ് കുമാര്‍ മദ്യപിച്ച ശേഷം ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞദിവസവും പതിവുപോലെ സ്മിതയുടെ വീട്ടിലെത്തിയ സുരേഷ്‌കുമാര്‍ ബഹളമുണ്ടാക്കിയിരുന്നു. ഇതിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും സുരേഷ് കുമാര്‍ സ്മിതയെ വെട്ടുകയുമായിരുന്നു.
സുരേഷ് കുമാറിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുരേഷ് കുമാര്‍ - സ്മിത ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്. സംഭവത്തില്‍ വിതുര പോലീസ് കേസെടുത്തു.

Keywords: Youth hanged to death, Palod, Smitha, Suresh Kumar, Couples, Police, Case, Injured, Thiruvananthapuram, Medical College, Treatment, Kerala.