റിയാദ്: (www.kvartha.com 23.07.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ഡോ. സാകിര്‍ നായിക്. രണ്ടുവര്‍ഷം കൊണ്ട് മുസ്ലിം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും മുസ്ലിം രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഹിന്ദു, മുസ്ലിം സൗഹാര്‍ദവും ശക്തിപ്പെടുത്താന്‍ അത് ഉപകരിക്കുമെന്നും ഒന്നിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍പവര്‍ പദവി വീണ്ടെടുക്കാന്‍ കഴിയുമെന്നും സാകിര്‍ നായിക് പറഞ്ഞു.
സൗദി 'ഇക്കണോമിക് ടൈംസ്' പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാകിര്‍ നായിക് മോഡിയെ പുകഴ്ത്തിയത്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെയും ഇന്ത്യയും മുസ്ലിം രാജ്യങ്ങളും തമ്മിലെയും ഐക്യമാണ് ലക്ഷ്യമെങ്കില്‍ താന്‍ മോഡിക്കൊപ്പമാണെന്നും ഇന്ത്യന്‍ ഏജന്‍സികളോ സര്‍ക്കാറോ ആവശ്യപ്പെട്ടാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആരെയും താന്‍ നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല. മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25ാം ഖണ്ഡം അവകാശം നല്‍കുന്നുവെന്നും സാകിര്‍ നായിക് പറഞ്ഞു.
Keywords: Riyadh, Saudi Arabia, Prime Minister, Central Government, Narendra Modi, Muslim, Gulf, Dr. Zakir Naik, Praised, Modi.