Follow KVARTHA on Google news Follow Us!
ad

വാട്‌സ്ആപ്പ് നിരോധിക്കാനാകില്ല: സുപ്രീം കോടതി

മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്, വൈബര്‍, ടെലഗ്രാം തുടങ്ങിയവ New Delhi, National, Message, Whasapp, India, Supreme Court of India, Court,
ന്യൂഡല്‍ഹി: (www.kvartha.com 30.06.2016) മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്, വൈബര്‍, ടെലഗ്രാം തുടങ്ങിയവ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വാട്ട്‌സ്ആപ്, വൈബര്‍, ടെലഗ്രാം തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഇവ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പരാതിക്കാരന് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ ഇത് ദേശസുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പെടാതെ ആശയകൈമാറ്റത്തിന് വാട്‌സ്ആപ് സഹായിക്കുന്നുവെന്നും ഹരജിക്കാരന്‍ വാദിച്ചു.

Keywords: New Delhi, National, Message, Whasapp, India, Supreme Court of India, Court,  No ban on Whatsapp: Supreme Court.