Follow KVARTHA on Google news Follow Us!
ad

'മാജിക് അറിയില്ല, ദിനം പ്രതി ഏഴു കോടി പിരിച്ചേ മതിയാവൂ': മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വന്നു. നാം ഓരോരുത്തരും ചേര്‍ന്ന് KSRTC, Minister, Thiruvananthapuram, Kerala, Economic Crisis, Pension, State, Save KSRTC, AK Shasheendran, Collection.
തിരുവനന്തപുരം: (www.kvartha.com 30.06.2016) സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വന്നു. നാം ഓരോരുത്തരും ചേര്‍ന്ന്  വീട്ടി തീര്‍ക്കേണ്ട കടം 1,55,389.33 കോടി രൂപയാണ്. കരാര്‍ കുടിശിക, പെന്‍ഷന്‍ ബാക്കി, നടപ്പിലാകാത്ത പദ്ധതികള്‍ ഇങ്ങനെ വേറെയും ബാദ്ധ്യതകള്‍. പണമില്ലാതെ ഞെരങ്ങി നീങ്ങുന്ന കേരളത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ പൊതു ഖജാനാവില്‍ നിന്നും ഇനി സഹായം പ്രതീക്ഷിക്കേണ്ട, പ്രതിദിന കളക്ഷന്‍ ഏഴുകോടിയായി വര്‍ദ്ധിപ്പിച്ചേ മതിയാവു എന്നും കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്റെ കണ്‍വെണ്‍ഷനില്‍ പ്രസംഗിക്കവേ മന്ത്രി എ.കെ. ശശീന്ദ്രന്‍ തുറന്നു പറഞ്ഞു.

എല്ലാ മാസവും കടം വാങ്ങി എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും. ഇപ്പോഴത്തെ കളക്ഷന്‍ ശരാശരി അഞ്ചരക്കോടി കടക്കുന്നില്ല. ഏഴുകോടിയാക്കാനുള്ള ജാലവിദ്യയൊന്നും എനിക്കറിയില്ലെന്നും എന്നാല്‍ 7 കോടി തികച്ചേ മതിയാവു എന്നും സഹായിക്കണമെന്നും ഈ കാര്യം മറ്റു സംഘടനകളോടും ഞാന്‍ തുറന്നു പറയുകയാണെന്നും തൊഴിലാളികള്‍ വിചാരിച്ചാലല്ലാതെ ഇതു സാദ്ധ്യമല്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം അവസാനിച്ചതിനു ശേഷം ഭാരവാഹികള്‍ അവിടെത്തന്നെ യോഗം ചേര്‍ന്നു പ്രഖ്യാപിച്ചു. ഞങ്ങള്‍ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. അസോസിയേഷന്‍ മുന്‍ക്കൈയെടുത്ത് ഇതിനുമുമ്പും കാമ്പേയിന്‍ നടത്തിയിരുന്നു. അന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി മന്ത്രിയെ അറിയിച്ചു. ജീവനക്കാരുടെ ന്യായമായ ആവശ്യത്തിനു മേല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് സമരം വേണ്ടിവരില്ലെന്നും, അടുത്ത 12ന് ചര്‍ച്ചകക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും ആശ്വസിപ്പിച്ചാണ് മന്ത്രി കളം വിട്ടത്.

2016 ജനുവരി 5ന് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സേവ് കെ.എസ്.ആര്‍ടിസി കാമ്പേയിന്‍ പ്രവര്‍ത്തിനത്തില്‍ ഒറ്റ ദിവസം 6.40 കോടി പിരിച്ച് സംഘടനകള്‍ കഴിവു തെളിയിച്ചിരുന്നു. ഒരു ആനവണ്ടി ട്രിപ്പില്‍ ഏഴു രൂപാ മാത്രം കളക്ഷനുമായി സ്റ്റാന്‍ഡ് പിടിച്ചപ്പോള്‍(ചേര്‍ത്തലയില്‍) ഉയര്‍ന്നു വന്ന ജനരോക്ഷം കുടി കണക്കെലുത്തായിരുന്നു അന്നത്തെ കാമ്പേയിന്‍.

സംസ്ഥാനത്തിന് വളരെ അടിയന്തിരമായും 5,965 കോടി രുപ ഉണ്ടാക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും, പെന്‍ഷന്‍ മാത്രം 1000 കോടിയും, ബില്ല് കുടിശിക 2000 കോടിയും, കരാറുകാര്ക്ക് 1600 കോടിയും ബാദ്ധ്യതയുള്ളത് ബോധ്യമായ സ്ഥിതിക്ക് നഷ്ടം വരുത്താതെ കെ.എസ്ആര്‍ടിസിയെ കൊണ്ടു പോകേണ്ടത് ജീവനക്കാരുടെ കൂടി ആവശ്യമായി മാറിയ സാഹചര്യത്തിലാണ് സംഘടനകള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത്.

പ്രതിഭാരാജന്‍



Keywords: KSRTC, Minister, Thiruvananthapuram, Kerala, Economic Crisis, Pension, State, Save KSRTC, AK Shasheendran, Collection.