Follow KVARTHA on Google news Follow Us!
ad

മലാല യൂസുഫ്‌സായ് കോടീശ്വരിയായി, എങ്ങനെ?

ലണ്ടന്‍: (www.kvartha.com 30.06.2016) സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ മലാല യൂസുഫ് സായ് കോടീശ്വരിയായി. LONDON, Nobel Laureate, Malala Yousafzai, Family, Millionaires, Result, Income, Memoir, Describing, Life
ലണ്ടന്‍: (www.kvartha.com 30.06.2016) സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ മലാല യൂസുഫ് സായ് കോടീശ്വരിയായി. ഐ ആം മലാല (ഞാന്‍ മലാല) എന്ന ഓര്‍മ്മപുസ്തകത്തിന്റെ വില്പനയിലൂടെയാണ് മലാലയും കുടുംബവും കോടിപതികളായത്.

താലിബാന് കീഴിലുള്ള പാക്കിസ്ഥാനിലെ ഭരണത്തെ കുറിച്ചും സ്വാത് താഴ്വരയിലെ ജീവിതത്തെകുറിച്ചും മലാല ഈ പുസ്തകത്തില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

സണ്ടേ ടൈംസിലെ മാധ്യമപ്രവര്‍ത്തക ക്രിസ്റ്റീന ലാമ്പുമായി സഹകരിച്ചാണ് മലാല ഈ പുസ്തകം എഴുതിയത്. ഈ പുസ്തകത്തിന്റെ പകര്‍പ്പവകാശം സംരക്ഷിക്കാനായി പിതാവും മാതാവും മലാലയും അടങ്ങുന്ന ഒരു കമ്പനി രൂപീകരിച്ചു. സലര്‍സൈ ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്.

2015ല്‍ കമ്പനി 2.2 മില്യണ്‍ പൗണ്ടും ലാഭവിഹിതമായി 1.1 മില്യണ്‍ പൗണ്ടുമാണ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. മലാലയുടെ പിതാവ് സിയാഉദ്ദീന്‍ യൂസുഫ്‌സായ്, മാതാവ് തൂര്‍ പെക്കായി എന്നിവര്‍ കമ്പനിയുടെ ജോയിന്റ് ഷെയര്‍ഹോള്‍ഡേഴ്‌സാണ്. ദി ടൈംസാണ് ഈ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ബിര്‍മിംഗ് ഹാമിലാണിപ്പോള്‍ മലാലയും കുടുംബവും. 2014ലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചത്.
LONDON, Nobel Laureate, Malala Yousafzai, Family, Millionaires, Result, Income, Memoir, Describing, Life

SUMMARY: LONDON: Nobel Laureate Malala Yousafzai and her family have become millionaires as a result of income from her memoir describing life under Taliban rule in Pakistan’s picturesque Swat valley and appearances on the lecture circuit around the world.

Keywords: LONDON, Nobel Laureate, Malala Yousafzai, Family, Millionaires, Result, Income, Memoir, Describing, Life