ദോഹ: (www.kvartha.com 30.04.2016) യു ഡി എഫിലെ സംവിധായകനായതുകൊണ്ടാണ് വി എം സുധീരനെ കൂടുതര്‍ രംഗത്തു കാണാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാന്. ഉമ്മന്‍ചാണ്ടിയാണ് യു ഡി എഫിലെ മമ്മൂട്ടി. അതുകൊണ്ടാണ് അദ്ദേഹം നിറഞ്ഞുനില്ക്കുന്നത് കാണുന്നത്.
സുധീരന് രംഗത്തിന് പിറകിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ഭരണമുണ്ടെന്ന് തോന്നിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിലൂടെയാണ്. വികസനത്തിന്റെ വന്‍ വേലിയേറ്റമാണ് കേരളത്തിലുണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യു ഡി എഫിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
ഇത്തവണ മുഴുവന്‍ സീറ്റുകളും നേടുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മുതിര്‍ന്ന നേതാക്കളായ എം എം ഹസ്സന്, ശൂരനാട് രാജശേഖരന്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവരോടൊപ്പം യുവതലമുറയിലെ സി ആര് മഹേഷും സൂരജ് രവിയും സവിന്‍ സത്യനും കൊല്ലത്ത് വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. മുതിര്‍ന്ന തലമുറയോടൊപ്പം യുവാക്കളും രംഗത്തുള്ളത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: Doha, Qatar, Gulf, UDF, Congress, Mammootty, Oommen Chandy, V.M Sudheeran, Assembly, Election, Kerala, Election-2016.