കാസര്‍കോട്: (www.kvartha.com 30.04.2016) മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശംസുദ്ദീനെ തോല്‍പ്പിക്കണമെന്ന കാന്തപുരം വിഭാഗത്തിന്റെ നിലപാടിനോട് പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി. കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ ജനസഭ-2016 പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളോടാണ് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറിയത്.
സുന്നി സംഘടനകള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ മറുപടി ചിരി മാത്രമായിരുന്നു.
അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജിക്കെതിരെ കോണ്‍ഗ്രസ് വിമതന് മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിമതര്‍ക്കെതിരെ നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോയ സാഹചര്യത്തില്‍ വിമതസ്ഥാനാര്ത്ഥിത്വം വലിയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാജി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Keywords: Kasaragod, Kerala, IUML, Kunhalikutty, Kanthapuram A.P.Aboobaker Musliyar, Press meet, Mannarkkad, A.N Shamsudeen, Sunni, K M Shaji, Congress