Follow KVARTHA on Google news Follow Us!
ad
المشاركات

നികേഷിനെതിരായ പ്രചരണം അധാര്‍മ്മികം: ശശികുമാര്‍

ചാനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ കേസുകളുടെ പേരില്‍ എം വി നികേഷ് കുമാറിനെ കുറ്റക്കാരനായിKochi, Kerala, Nikesh Kumar, Journalist, Case, Reporter TV, LDF, CPM, Kannur, Assembly Election, Election, Election-2016,
കൊച്ചി: (www.kvartha.com 30.04.2016) ചാനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ കേസുകളുടെ പേരില്‍ എം വി നികേഷ് കുമാറിനെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അനീതിയും അധാര്‍മ്മികവുമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. പൊതുസമൂഹവും അഴിക്കോട്ടെ വോട്ടര്‍മാരും ഇത്തരം രാഷ്ട്രീയക്കളികളുടെ സത്യാവസ്ഥ മനസിലാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എം.വി. നികേഷ് കുമാറിനെതിരെ തുടര്‍ന്നുവരുന്ന കോര്‍പ്പറേറ്റ് ചൂണ്ടയിടലിലും മാധ്യമ സംരംഭകന്‍ എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉപയോഗിച്ച് നികേഷിന്റെ ഇമേജ് നശിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന ശ്രമങ്ങളും എന്നെ
വേദനിപ്പിക്കുന്നുണ്ടെങ്കിലും അത്ഭുതപ്പെടുത്തുന്നില്ല. ഏറ്റവുമൊടുവിലായി വന്ന ആരോപണം നികേഷ് കുമാര്‍ നയിച്ചിരുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതിനായിയുള്ള തുക സംബന്ധിച്ച് ഏസിവി കേബിള്‍ വിതരണക്കാര്‍ ഫയല്‍ ചെയ്ത ചെക്ക് കേസാണ്.

ഒന്നാമതായി, ഇത്തരം ചെക്ക് കേസുകളെല്ലാം ഒന്നായി പരിഗണിക്കണമായിരുന്നു. പകരം, അവയെല്ലാം ഓരോ പ്രത്യേക കേസുകളായി പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ പേരില്‍ ധാരാളം കേസുകളുണ്ടെന്ന ധാരണ പരത്തുകയാണ്. ചാനലിന്റെ മേധാവി എന്ന നിലയില്‍ ചെക്ക് നല്‍കുന്നതിനും അവ ക്ലിയറായി എന്ന ഉറപ്പിക്കുന്നതിനും ഉള്ള ഉത്തരവാദിത്തത്തില്‍ വന്നുചേര്‍ന്നതാണ് ഈ കേസുകള്‍ . ഇത്, നികേഷ് തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പേര് ചീത്തയാക്കുന്നതിനുള്ള തെറ്റിധാരണ പരത്തലാണ്.

പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ നീതിയ്ക്കായി പൊരുതിയ എം. വി. നികേഷ് കുമാര്‍ കേരള ടെലിവിഷന്‍ ന്യൂസ് ഭൂപടത്തിലെ ധീരനായ പോരാളിയാണ്. ഇപ്പോഴാകട്ടെ, അദ്ദേഹത്തെപ്പോലെയുള്ള ജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കെതിരെ ധാരാളം ചെളിയേറ് നേരിടേണ്ടിവരുന്ന രാഷ്ട്രീയത്തിലും നികേഷ് ധീരമായി പൊരുതുന്നു. പക്ഷേ, നിരവധി കേസുകള്‍ നികേഷിനെതിരെയുണ്ട് എന്ന ആരോപണം ഉന്നയിച്ച് പേടിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kochi, Kerala, Nikesh Kumar, Journalist, Case, Reporter TV, LDF, CPM, Kannur, Assembly Election, Election, Election-2016.