Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ ആഢംബര ഡീസല്‍ കാറുകള്‍ നിരോധിച്ചു

ഡെല്‍ഹിയില്‍ ആഢംബര ഡീസല്‍ കാറുകള്‍ നിരോധിച്ചു. 2000 സി.സിക്ക് എഞ്ചിന്‍ New Delhi, Technology, Vehicles, Car, National,
ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) ഡെല്‍ഹിയില്‍ ആഢംബര ഡീസല്‍ കാറുകള്‍ നിരോധിച്ചു. 2000 സി.സിക്ക് എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

ഇതോടൊപ്പം ഡീസല്‍ ടാക്‌സികള്‍ക്ക് സി.എന്‍.ജിയിലേക്ക് മാറാന്‍ അനുവദിച്ചിരുന്ന സമയം നീട്ടി നല്‍കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരാകരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്ത് ഞയറാഴ്ച മുതല്‍ ടാക്‌സികള്‍ അപ്രത്യക്ഷമാകും.

നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതി വീണ്ടും കേസ് പരിഗണിച്ചത്. മാര്‍ച്ച് ഒന്നിനകം സി.എന്‍.ജിയിലേക്ക് മാറണമെന്നായിരുന്നു കോടതി ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. പിന്നീട് അത് മാര്‍ച്ച് 30ഉം ഏപ്രില്‍ 30 ആയി നീട്ടുകയായിരുന്നു.

ഡീസല്‍ കാറുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുന്നതിന് വിപണിയില്‍ സാങ്കേതിക വിദ്യകള്‍ ലഭ്യമല്ലെന്ന് ടാക്‌സി ഉടമകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സമയം ആവശ്യപ്പെട്ടത് ഉടമകളാണെന്നും അതിനാല്‍ പോംവഴി കണ്ടെത്തേണ്ടത് അവരുടെ തന്നെ ഉത്തരവാദിത്തമാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഡെല്‍ഹി ജല ബോര്‍ഡിന്റെ പുതിയ വെള്ളം ടാങ്കര്‍ ലോറികള്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ വാഹനങ്ങളെ ഹരിത സെസില്‍ ഒഴിവാക്കുകയും ചെയ്തു. ഡെല്‍ഹി പോലീസിന്റെ 2000 സി.സി എഞ്ചിന്‍ ശേഷിയുള്ള 190 വാഹനങ്ങള്‍ ഹരിത സെസ് നല്‍കി രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം അഖിലേന്ത്യാ പെര്‍മിറ്റുള്ള ടാക്‌സികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡെല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനം ഡെല്‍ഹി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണലും ഉത്തരവിറക്കി. ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

2005ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്ന ട്രക്കുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശനം നിഷേധിച്ച്
കൊണ്ടും ഡല്‍ഹിയിലെത്തുന്ന ട്രക്കുകളില്‍ നിന്ന് വര്‍ധിച്ച നികുതി ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജനുവരി ഒന്ന് മുതല്‍ നമ്പറുകള്‍ക്ക് അനുസരിച്ച് കാറുകള്‍ക്ക് ഒന്നിടവിട്ട് നഗരത്തില്‍ പ്രവേശനം അനുവദിയ്ക്കാനുള്ള ഡെല്‍ഹി സര്‍ക്കാര്‍ നീക്കം തടയുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. 

ഡെല്‍ഹിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറുകളില്‍ 23 ശതമാനവും ഡീസല്‍ കാറുകളാണ്. പെട്രോള്‍ കാറുകളേക്കാള്‍ 7.5 മടങ്ങ് അധികം കാര്‍ബണാണ് ഡീസല്‍ കാറുകള്‍ പുറന്തള്ളുന്നത്. കൂടുതല്‍ ടോക്‌സിക് നൈട്രജന്‍ ഡയോക്‌സൈഡും പുറത്തുവിടുന്നു. ഇവ കാന്‍സറിന് കാരണമാകുന്നുണ്ട്.
Delhi diesel car ban to continue as SC adjourns hearing to May 9, New Delhi, Technology, Vehicles, Car, National.

Also Read:
അതിക്രമിച്ചു കയറി കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു


Keywords: Delhi diesel car ban to continue as SC adjourns hearing to May 9, New Delhi, Technology, Vehicles, Car, National.