കോഴിക്കോട്: (www.kvartha.com 30.04.2016) കുട്ടിയുണ്ടാകാന്‍ ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് യുവതിയെ ബലാത്സംഗം ചെയ്യിച്ചതായി പരാതി. വടകര സ്വദേശിനിയായ 25കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. നടക്കാവ് പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വര്‍ഷമായി കുട്ടികളില്ലാഞ്ഞതിന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ കൂട്ടുകാരന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കുട്ടികളുണ്ടാകാത്തത് ഭര്‍ത്താവിന്റെ കുഴപ്പം കൊണ്ടാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ കൃത്രിമ ഗര്‍ഭധാരണത്തിന് ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.
ടെസ്റ്റ് ട്യൂബ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഭര്‍ത്താവിന്റെ സുഹൃത്ത് സംഭവത്തില്‍ ഇടപെടുന്നത്. പിന്നീട് ചികിത്സയ്ക്ക് എന്ന പേരില്‍ ആശുപത്രിയില്‍ പ്രവേശിച്ച യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് അനുമതി നല്‍കുകയായിരുന്നു. സംഭവ സമയത്ത് ഭര്‍ത്താവ് മുറിയില്‍ ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
ഇടയ്ക്ക് നിലവിളിച്ച യുവതിയുടെ വായ് പൊത്തിപ്പിടിച്ച് ഭര്‍ത്താവ് സഹായം ചെയ്തതായും ആരോപിക്കുന്നു. ഭാര്യയും കുട്ടിയുമുള്ള യുവാവാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവം യുവതി സഹോദരനോട് പറഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

Keywords: sexual abuse, Harassment, Husband, Wife, Friends, Kozhikode, Case, Police, Kerala.