തിരുവനന്തപുരം: (www.kvartha.com 30.04.2016) എ സി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ട യാത്രക്കാരെ തിരുവനന്തപുരം- അബുദാബി എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നു ഇറക്കിവിട്ടതായി പരാതി. കഴിഞ്ഞ ദിവസം വൈകീട്ട് 5.30ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് സംഭവം.
പുറപ്പെടാനായി റണ്‍വേയിലൂടെ നീങ്ങി തുടങ്ങവെ എ സി പ്രവര്‍ത്തിക്കാത്തതിനെതുടര്‍ന്ന് യാത്രക്കാര്‍ അധികൃതരോട് പരാതിപ്പെടുകയായിരുന്നു. പരാതിക്കാര്‍ക്ക് എയര്‍ഇന്ത്യ അധികൃതര്‍ നല്കിയ പ്രതികരണം സ്വീകാര്യമാകാഞ്ഞതിനെ തുടര്‍ന്ന് ബേയിലേക്ക് വിമാനം തിരികെയെത്തി യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കുകയായിരുന്നു. പരാതിക്കാരെ യാത്ര ചെയ്യാനനുവദിക്കില്ലന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ക്യാപ്റ്റന്‍ നിര്‍ബന്ധം പിടിച്ചു.
ഇതേതുടര്‍ന്ന് പലതവണ ചര്‍ച്ച നടത്തിയെങ്കിലും ക്യാപ്റ്റന്‍ ആവശ്യത്തില്‍ നിന്നു പിന്മാറിയില്ല. ഒടുവില്‍ യാത്രക്കാര്‍ ടിക്കറ്റ് തുക തിരികെ വാങ്ങി തിരിച്ച് പോവുകയായിരുന്നു. ആറു കുടുംബങ്ങളില്‍ നിന്നുള്ള പതിനേഴു പേര്‍ക്കാണ് ക്യാപ്ററന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിയാതെ വന്നത്.

Keywordes: Thiruvananthapuram, Kerala, Air India, Flight, Passengers, Abu Dhabi, Conditioner.