Follow KVARTHA on Google news Follow Us!
ad

ചാരിറ്റിക്കായി മെസി ബൂട്ട് നല്‍കി; ഈജിപ്തില്‍ പ്രതിഷേധം

കെയ്‌റോ: (www.kvatha.com 31.03.2016) ലോക ഫുട്‌ബോളര്‍ ലയണല്‍ മെസിക്കെതിരെ ഈജിപ്തില്‍ പ്രതിഷേധം.Controversy, Football Player, Sports,
കെയ്‌റോ: (www.kvatha.com 31.03.2016) ലോക ഫുട്‌ബോളര്‍ ലയണല്‍ മെസിക്കെതിരെ ഈജിപ്തില്‍ പ്രതിഷേധം. ചാരിറ്റിക്കായി മെസി തന്റെ ബൂട്ടുകള്‍ ദാനം ചെയ്തതിനെതിരെ പ്രാദേശിക നേതാവും ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗവുമായ അസ്മി മെഗാഹദ് രംഗത്തെത്തുകയായിരുന്നു.

യെസ് ഐ ആം ഫെയ്മസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് തന്റെ ബൂട്ടുകള്‍ ലേലത്തില്‍ വെച്ച് ചാരിറ്റിക്കായി പണം കണ്ടെത്താന്‍ തീരുമാനിച്ച കാര്യം മെസി പറയുന്നത്.

എന്നാല്‍ പാദരക്ഷകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചതോടെ മെസി ഈജിപ്തുകാരെ അപമാനിക്കുകയായിരുന്നുവെന്ന് അസ്മി മെഗാഹദ് ആരോപിച്ചു. മെസിയുടെ സ്വന്തം നാടായ അര്‍ജന്റീനയില്‍ നിറയെ ദരിദ്രരാണുള്ളതെന്നും ബൂട്ടുകള്‍ വില്‍ക്കുന്ന പണം സ്വന്തം രാജ്യത്ത് ചിലവാക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഒരു എഴുത്തുകാരന് വിലമതിച്ചത് സ്വന്തം പേനയാണെന്നും ഒരു ഫുട്‌ബോള്‍
താരത്തിന് പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ ബൂട്ടുകളാണെന്നും ഈജിപ്ത് ഫുട്‌ബോള്‍ താരം മിഡോ പറഞ്ഞു. എന്നാല്‍ വിവാദത്തോട് പ്രതികരിക്കാന്‍ മെസി തയ്യാറായിട്ടില്ല.

Cairo: World Footballer of the Year Lionel Messi found himself the unlikely figure of controversy in Egypt after


SUMMARY: Cairo: World Footballer of the Year Lionel Messi found himself the unlikely figure of controversy in Egypt after a local politician and a football official reacted angrily when he donated a pair of his boots to raise money for charity.

Keywords: Leonel Messi, Boots, Charity,