തിരുവനന്തപുരം: (www.kvartha.com 31.12.2015) കോണ്‍ഗ്രസും ഘടകകക്ഷികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്. ഘടകകക്ഷികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളത്. കഴിഞ്ഞദിവസം സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിട്ടുണ്ട്.
ഐക്യത്തിനാണ് ദേശീയ നേതൃത്വം പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും സുധീരന് പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനരക്ഷാ യാത്ര ജനുവരി നാലിന് കാസര്‍കോട് കുമ്പളയില്‍ നിന്നും ആരംഭിച്ച് ഫെബ്രുവരി ഒന്‍പതിന് തിരുവനന്തപുരത്ത് സമാപിക്കുമെന്നും സുധീരന് പറഞ്ഞു.
ഭരണത്തുടര്‍ച്ചക്കായി ഐക്യത്തോടെ മുന്നോട്ട്പോകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Press meet, Ramesh Chennithala, Oommen Chandy, V.M Sudheeran.