Follow KVARTHA on Google news Follow Us!
ad

മികച്ച ക്രിക്കറ്റര്‍ക്കുള്ള ബി സി സി ഐ പുരസ്‌കാരം കോഹ് ലിക്ക്

2015ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ബി സി സി ഐ പുരസ്‌കാരം ടെസ്റ്റ് ടീംSrilanka, South Africa, Mahendra Singh Dhoni, Cricket, Sports,
മുംബൈ: (www.kvartha.com 31.12.2015) 2015ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ബി സി സി ഐ പുരസ്‌കാരം ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക്. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള എം എ ചിദംബരം അവാര്‍ഡിന് മിഥാലി രാജ് തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനിക്ക് സമഗ്ര സംഭാവനക്കുള്ള കേണല്‍ സി കെ നായിഡു ട്രോഫിയും നല്‍കും.

അവാര്‍ഡിന് പരിഗണിച്ച കാലയളവില്‍ കോഹ് ലി 15 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 42.67 ശരാശരിയില്‍ 640 റണ്‍സ് നേടി. 20 മത്സരങ്ങളില്‍ നിന്ന് 36.65 ശരാശരിയില്‍ 623 റണ്‍സാണ് ഏകദിനത്തിലെ സമ്പാദ്യം. ഏകദിന ക്രിക്കറ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും വനിതാ ക്രിക്കറ്ററാണ് മിഥാലി രാജ്.

27കാരനായ വിരാട് കോഹ് ലി ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയില്‍ നിന്നാണ് ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തത്. ആസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു ധോണി തന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് ധോണിക്ക് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന സാഹചര്യത്തിലാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് കോഹ് ലിക്ക് നായകസ്ഥാനം ഏറ്റെടുക്കേണ്ടിവരികയായിരുന്നു. കോഹ് ലിക്കു കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്.
Virat Kohli named BCCI Cricketer of the Year,  Srilanka, South Africa, Mahendra Singh Dhoni,
22 വര്‍ഷത്തിനുശേഷം ശ്രീലങ്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്നത് കോഹ് ലിയുടെ
കീഴിലാണ്. ഒമ്പത് വര്‍ഷമായി വിദേശ മണ്ണില്‍ പരമ്പര അടിയറവ് പറഞ്ഞിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡും ഇന്ത്യ തകര്‍ക്കുകയുണ്ടായി. ഈയിടെ അവസാനിച്ച ടെസ്റ്റ് പരമ്പരയിലാണ് ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചത്.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് മികച്ച ക്രിക്കറ്റ് അസോസിയേഷന്‍. ഈ സീസണില്‍ രഞ്ജി ട്രോഫി, ഇറാനി കപ്പ്, വിജയ് ഹസാരെ ട്രോഫി എന്നിവ നേടിയതാണ് കര്‍ണാടകയെ അവാര്‍ഡിന് അര്‍ഹരാക്കിയത്.


Also Read:
ഉപ്പളയിലെ വെടിവെപ്പ്; ഗുണ്ടാനേതാക്കളായ കാലിയ റഫീഖും കസായി അലിയും പിടിയില്‍

Keywords: Virat Kohli named BCCI Cricketer of the Year,  Srilanka, South Africa, Mahendra Singh Dhoni, Cricket, Sports.