ന്യൂഡല്‍ഹി: (www.kvartha.com 31.12.2015) പാക് ഗായകന് അദ്നന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതുവത്സരദിനമായ വെള്ളിയാഴ്ചയാണ് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്. സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെതിരെ ശിവസേന ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. അതെല്ലാം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ തനിക്ക് ഇന്ത്യയിലെ താമസത്തിനു നിയമസാധുത
നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമിയുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2015 മേയ് 26ന് സമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. പാകിസ്ഥാനിലെ ലഹോറില്‍ ജനിച്ച അദ്നന് സമി 2001 മാര്‍ച്ച് 13നാണ് ഒരു വര്‍ഷത്തെ സന്ദര്‍ശക വിസയില്‍ ആദ്യമായി ഇന്ത്യയിലെത്തിയത്. തപിന്നീട് വര്‍ഷാവര്‍ഷം വിസയുടെ കാലാവധി നീട്ടുകയായിരുന്നു പതിവ്.
2015 മേയ് 26ന് കാലാവധി അവസാനിച്ച തന്റെ പാക് പാസ്പോര്‍ട്ട് പുതുക്കി നല്കാന് പാകിസ്ഥാന് അധികൃതര്‍ തയാറാകാതിരുന്നതാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്കാന് സമിയെ പ്രേരിപ്പിച്ചത്.
Also Read:
തളങ്കരയില്‍ ഹോട്ടലില്‍ കയറി അതിക്രമം; മൂന്ന് പേര്‍ക്കെതിരെ കേസ്
Keywords: Pakistan singer Adnan Sami gets Indian citizenship,New Delhi, Lahore, Visitors, Visa, National.