Follow KVARTHA on Google news Follow Us!
ad

കുമ്മനത്തിന്റെ യാത്രയിലും മുദ്രാവാക്യം അധികാരം; കേന്ദ്രനേതൃത്വവും പണവും നേതാക്കളെയും ഇറക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലക്ഷ്യമിട്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കുന്നതെന്നുതThiruvananthapuram, Kerala, Kummanam Rajasekharan,
തിരുവനന്തപുരം:  (www.kvartha.com  31.12.2015)   നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലക്ഷ്യമിട്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കുന്നതെന്നുതന്നെ ഓരോ പ്രചാരണ മാധ്യമം മുഖേനയും പ്രചരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ജനുവരി 20ന് മഞ്ചേശ്വരത്തു നിന്നാരംഭിക്കുന്ന യാത്ര ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും.

കുമ്മനം കേരളയാത്ര നടത്തുന്നുവെന്ന് ആഴ്ചകള്‍ക്കു മുമ്പേ ആദ്യം റിപ്പോര്‍ട്ടു ചെയ്തത് കെവാര്‍ത്തയായിരുന്നു. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതിന്റെ അടുത്ത ദിവസമാണ് ഞങ്ങള്‍ അത് റിപ്പോര്‍ട്ടു ചെയ്തത്. ഹിന്ദു ഐക്യവേദിയില്‍ നിന്നും മറ്റും ചില നേതാക്കളെ ബിജെപി നേതൃനിരയിലേക്കു കൊണ്ടുവരാനുള്ള നീക്കത്തേക്കുറിച്ചും ആദ്യം വാര്‍ത്ത പുറത്തുവിട്ടത് കെവാര്‍ത്തയാണ്. കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷ നേടുകയാണു ബിജെപിയുടെ ലക്ഷ്യമെന്ന് കുമ്മനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് കേരളയാത്രയുടെ മുദ്രാവാക്യമാക്കി മാറ്റണം എന്ന ധാരണ രൂപപ്പെട്ടതിനു പിന്നിലെ പശ്്ചാത്തലം കുമ്മനം വെളിപ്പെടുത്തിയില്ല. മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഇതുവരെ നിയമസഭാ പ്രാതിനിധ്യം ഉണ്ടാക്കാനാകാതെ പോയത് കേരളത്തില്‍ മാത്രമാണ്. അതുകൊണ്ട് നിയമസഭയില്‍ അക്കൗണ്ടു തുറക്കാനാണു ശ്രമിക്കുക എന്നു പറയുന്നത് ദേശീയതലത്തില്‍ത്തന്നെ പാര്‍ട്ടിക്ക് നാണക്കേടാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ചൂണ്ടിക്കാണിച്ചത്. അത് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച കുമ്മനം കേരയാത്രയുടെ മുദ്രാവാക്യമാക്കുകയും ചെയ്യുകയാണുണ്ടായത്. യാത്രയ്ക്ക് കേന്ദ്ര നേതൃത്വം നേതാക്കളെയും പണവുമിറക്കി വന്‍തോതിലുള്ള സഹായമാണ് നല്‍കുന്നത്.

140 നിയോജക മണ്ഡലങ്ങളിലും യാത്രയോടനുബന്ധിച്ച് പൊതുപരിപാടി സംഘടിപ്പിക്കും. പുതുതായി തെരഞ്ഞെടുത്ത അധ്യക്ഷന് നല്‍കുന്ന സ്വീകരണം കൂടിയായിരിക്കും യാത്ര. പാര്‍ട്ടി നേതൃയോഗം യാത്രയ്ക്ക് പൂര്‍ണരൂപം നല്‍കി. വൈസ് പ്രസിഡന്റ് എം.ടി. രമേശാണ് യാത്രയുടെ 'മുഖ്യസംയോജകന്‍'.   യാത്രയ്ക്ക് മുന്നോടിയായി എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും.

സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലും പൂര്‍ണസമയ പ്രവര്‍ത്തകരെ  നിയോഗിക്കാനും തീരുമാനമായി. കേരളത്തിന്റെ ഭാവി എങ്ങനെയാകണമെന്ന് വ്യക്തമാക്കിക്കൊണ്ട് ബിജെപി വീക്ഷണരേഖ തയ്യാറാക്കും. ഇതിന് ജനാഭിപ്രായം സ്വരൂപിക്കാന്‍ സംസ്ഥാന വ്യാപകമായി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. അഡ്വ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇതിനായി സമിതിക്കും രൂപം നല്‍കി. രണ്ടു കുറ്റപത്രങ്ങള്‍ തയ്യാറാക്കും. എല്‍ഡിഎഫ്‌യുഡിഎഫ് നേതൃത്വങ്ങള്‍ക്കെതിരെ പ്രത്യേകം പ്രത്യേകം കുറ്റപത്രങ്ങളാകും തയ്യാറാക്കുക.
സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്തു. വി മുരളീധരന്‍ ആമുഖ പ്രസംഗം നടത്തി. മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ ഒ. രാജഗോപാല്‍,  പി.കെ. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും സയാമീസ് ഇരട്ടകളാണ്,  ഇരുപാര്‍ട്ടികളും തമ്മില്‍ അഴിമതിയിലോ നയത്തിലോ ഒന്നും ഒരു വ്യത്യാസവുമില്ല. എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടായ അവര്‍ ബിജെപിയുടെ മുന്നേറ്റം മൂലം ഒരുമിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്, കേരളരാഷ്ട്രീയം ബിജെപിബിജെപി വിരുദ്ധ ചേരികളിലായി ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ് തുടങ്ങിയ കാര്യങ്ങളാകും മുഖ്യമായും യാത്രയിലൂടെ പ്രചരിപ്പിക്കുക.

Thiruvananthapuram, Kerala, Kummanam Rajasekharan,  Kummanam's Kerala Yaathra for power; it is BJP's slogan.



Keywords:  Thiruvananthapuram, Kerala, Kummanam Rajasekharan,  Kummanam's Kerala Yaathra for power; it is BJP's slogan.