Follow KVARTHA on Google news Follow Us!
ad

കുമ്മനവും കേരളയാത്രയ്ക്ക്; തെരഞ്ഞെടുപ്പു പ്രചാരണത്തുടക്കം

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരന്റെ നേതൃത്വത്തില്‍ കേരളയാത്ര വThiruvananthapuram, Inauguration, Pinarayi vijayan, V.M Sudheeran, Kunhalikutty, Kerala,
തിരുവനന്തപുരം: (www.kvartha.com 20.12.2015) ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരന്റെ നേതൃത്വത്തില്‍ കേരളയാത്ര വരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണിത്. അന്തിമതീരുമാനം ഈയാഴ്ച ഉണ്ടാകും. കാസര്‍കോട്ട് ആരംഭിച്ച് തിരുവനന്തപുരത്ത് ആരംഭിക്കുന്ന യാത്രതന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു. ദേശീയപ്രസിഡന്റ് അമിത് ഷാ തിരുവനന്തപുരത്തെ സമാപനത്തില്‍ പങ്കെടുക്കും.

ഉദ്ഘാടനത്തിന് പ്രമുഖ നേതാക്കളുണ്ടാകും. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ എത്തിക്കാന്‍ ശ്രമമുണ്ട്. സിപിഎം പിബി അംഗം പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുസ്്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ യാത്ര തീരുമാനിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമായാണ് കുമ്മനത്തിന്റെ യാത്ര ആസൂത്രണം ചെയ്യുന്നത്.

പുതിയ പ്രസിഡന്റിന് സ്വീകരണം നല്‍കാന്‍ വിവിധ ജില്ലാ കമ്മിറ്റികള്‍ സമയം ചോദിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും സ്വീകരണ പരിപാടികൡ പങ്കെടുക്കുന്നത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയത്തെ ബാധിക്കുമെന്നാണ് കുമ്മനത്തിന്റെ അഭിപ്രായം. കേരളയാത്ര നടത്തിയാല്‍ പ്രത്യേക സ്വീകരണ യോഗങ്ങള്‍ക്കു പകരം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പൊതുസമ്മേളനങ്ങള്‍ നടത്താന്‍ പറ്റും. അത് കുമ്മനത്തിനുള്ള സ്വീകരണവും തെരഞ്ഞെടുപ്പ് ഒരുക്കവുമാകും എന്നാണ് തീരുമാനം.

കുമ്മനം ആര്‍എസ്എസ് പ്രചാരകനും വിഎച്ച്പി, ഹിന്ദു ഐക്യവേദി നേതാവുമൊക്കെ
ആയിരുന്നെങ്കിലും രാഷ്ട്രീയ നേതാവല്ലാത്തതുകൊണ്ട് പൊതുസമൂഹത്തിന് അത്ര സുപരിചിതനല്ല എന്നാണ് കേന്ദ്ര നേതൃത്വം മനസിലാക്കുന്നത്. കേരളയാത്രയോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

യാത്രയുടെ പേര്, തീയതി, പങ്കെടുക്കുന്നവരുടെ പട്ടിക എന്നിവ തീരുമാനിക്കാനിരിക്കുന്നതേയുള്ളു. ഹിന്ദുഐക്യവും മതസൗഹാര്‍ദവുമായിരിക്കും മുദ്രാവാക്യമെന്നാണ് സൂചന. ഹിന്ദുഐക്യ മതസൗഹാര്‍ദ്ദ യാത്ര എന്ന പേര് പരിഗണിക്കുന്നുണ്ടത്രേ.

ശോഭാ സുരേന്ദ്രന്‍, എം ടി രമേശ്, പി കെ കൃഷ്ണദാസ് തുടങ്ങി സ്ഥിരം അംഗങ്ങളായ ഏതാനും നേതാക്കള്‍ യാത്രയിലുണ്ടാകും.

 Kummanam to start Kerala Yathra from Kasaragod, Thiruvananthapuram, Inauguration, Pinarayi vijayan, V.M Sudheeran, Kunhalikutty, Kerala.


Also Read:
വാര്‍ഡ് മെമ്പറെയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

Keywords:   Kummanam to start Kerala Yathra from Kasaragod, Thiruvananthapuram, Inauguration, Pinarayi vijayan, V.M Sudheeran, Kunhalikutty, Kerala.