ദുബൈ: (www.kvartha.com 31.12.2015) ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ ചുംബിച്ച ബ്രിട്ടീഷ് പൗരന് അറസ്റ്റില്‍. മദ്യ ലഹരിയിലെത്തിയ പ്രതി റിസപ്ഷനിസ്റ്റിനെ അപ്രതീക്ഷിതമായി ചുംബിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയിലേയ്ക്ക് പോയ പ്രതി അല്പ സമയത്തിന് ശേഷം വീണ്ടും റിസപ്ഷനിലെത്തി.
റിസപ്ഷനിസ്റ്റായ കെനിയന്‍ യുവതിയോട് മാപ്പുപറയണമെന്ന് നിര്‍ദ്ദേശിച്ച് സുഹൃത്തുക്കളാണ് ഇയാളെ വീണ്ടും റിസപ്ഷനിലെത്തിച്ചത്.
യുവതിക്ക് സമീപത്തെത്തിയ പ്രതി മാപ്പുപറയാതെ പേഴ്സില്‍ നിന്നും 200 ദിര്‍ഹമെടുത്ത് യുവതിക്ക് നേരെ നീട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട യുവതി സുരക്ഷ ഭടന്മാരെ വിളിച്ച് പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
മദ്യലഹരിയിലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്നും അതിനാല്‍ മാപ്പുനല്കണമെന്നുമായിരുന്നു പ്രതി കോടതിയില്‍ ആവശ്യപ്പെട്ടത്. കേസിന്റെ അടുത്ത വിചാരണ ജനുവരി 13നാണ്.
SUMMARY: A British project manager allegedly kissed a hotel receptionist under the influence of alcohol, the Dubai Criminal Court heard.
Keywords: UAE, Dubai, Kiss,