Follow KVARTHA on Google news Follow Us!
ad

പുറത്തുവിട്ട 1,100 പേരുടെ ചിത്രങ്ങള്‍ മിനാ ദുരന്തത്തില്‍ മരിച്ചവരുടേത് മാത്രമല്ല: സൗദി അറേബ്യ

മക്ക: (www.kvartha.com 30.09.2015) സൗദി അറേബ്യ പുറത്തുവിട്ട 1100 തീര്‍ത്ഥാടകരുടെ ചിത്രങ്ങള്‍ മിനാ ദുരന്തത്തില്‍ മരിച്ചവരുടേത് മാത്രമല്ലെന്ന് സൗദി അറേബ്യ. Saudi Arabia, Crane tragedy, Haj, Mina tragedy, Photos,
മക്ക: (www.kvartha.com 30.09.2015) സൗദി അറേബ്യ പുറത്തുവിട്ട 1100 തീര്‍ത്ഥാടകരുടെ ചിത്രങ്ങള്‍ മിനാ ദുരന്തത്തില്‍ മരിച്ചവരുടേത് മാത്രമല്ലെന്ന് സൗദി അറേബ്യ. ഈ വര്‍ഷത്തെ ഹജ്ജിന്റെ തുടക്കം മുതല്‍ മരിച്ച തീര്‍ത്ഥാടകരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മിനാ ദുരന്തത്തിന് ശേഷമായിരുന്നു സൗദി അറേബ്യ 1100 തീര്‍ത്ഥാടകരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ മിനാ ദുരന്തത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചുവെന്ന രീതിയില്‍ പ്രചാരണം നടന്നിരുന്നു. ഇതേതുടര്‍ന്നാണ് സൗദി വിശദീകരണം നല്‍കിയത്.

സ്വാഭാവിക മരണം സംഭവിച്ചവരും ക്രെയ്ന്‍ ദുരന്തത്തില്‍ മരിച്ചവരും ഈ ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.

സെപ്റ്റംബര്‍ 11നായിരുന്നു ഹറമില്‍ ക്രെയ്ന്‍ ദുരന്തമുണ്ടായത്.
മിനായിലുണ്ടായ തിക്കിലും തിരക്കിലും ഇതുവരെ 769 പേരാണ് മരിച്ചത്.

Saudi Arabia, Crane tragedy, Haj, Mina tragedy, Photos,



SUMMARY:
Saudi Arabia’s Interior Ministry says the nearly 1,100 photos distributed to foreign diplomats to help identify nationals who’ve died in the hajj are from the entire pilgrimage and not just a disaster near Mecca.

Keywords: Saudi Arabia, Crane tragedy, Haj, Mina tragedy, Photos,