Follow KVARTHA on Google news Follow Us!
ad

അമ്മവേഷം ചെയ്യാനും തയ്യാറെന്ന് കാജല്‍ അഗര്‍വാള്‍

അമ്മ വേഷം ചെയ്യാനും താന്‍ തയ്യാറെന്ന് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. വളരെ Actress, Theater, Released, Report, Cinema, Entertainment,
(www.kvartha.com 30/06/2015) അമ്മ വേഷം ചെയ്യാനും താന്‍ തയ്യാറെന്ന് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. വളരെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ തെന്നിന്ത്യയിലെ യുവ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയാവാന്‍ കാജലിന് അവസരം ലഭിച്ചിട്ടുണ്ട്.

സിനിമയില്‍ വര്‍ഷങ്ങളായി നായികയായി അഭിനയിക്കുന്ന 40 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ പോലും അമ്മ റോളില്‍ അഭിനയിക്കാന്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ പോലും ജീവിതകാലം മുഴുവനും അമ്മ വേഷത്തില്‍ ഒതുങ്ങേണ്ടതായി വരുമെന്ന് കരുതി അതിന് തയ്യാറാകാത്തപ്പോഴാണ് കാജല്‍ അമ്മ വേഷം ചെയ്യാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ അമ്മ വേഷങ്ങളും ചെയ്യാന്‍ തയ്യാറല്ലെന്നും അടുത്തിടെ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലെ പോലെ ശക്തമായ തിരക്കഥകളുള്ള ചിത്രമാണെങ്കില്‍ മാത്രം അത്തരം വേഷങ്ങള്‍ ചെയ്യാമെന്നും കാജല്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാജലിന് മുപ്പത് വയസ്സ് പൂര്‍ത്തിയായത്. നല്ല കാമ്പും കഴമ്പുമുള്ള ഒരു അമ്മകഥാപാത്രത്തെ നല്‍കാന്‍ കഴിയുന്ന സംവിധായകനേയോ രചയിതാവിനേയോ താന്‍ കാത്തിരിക്കുകയാണെന്നും കാജല്‍ പറഞ്ഞു.

തമിഴകത്തിന്റെ യുവ സൂപ്പര്‍താരം ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാരി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലാണ് കാജല്‍ അഗര്‍വാള്‍ തന്റെ മനസ് തുറന്നത്.
Kajal ready to play mother if offered a script like Kaaka Muttai, Actress, Theater, Released, Report, Cinema, Entertainment.

Also Read: 
എസ്.ഐ. ആക്രമിച്ച് സിനിമ സ്റ്റൈലില്‍ രണ്ടംഗ സംഘം കടന്നു കളഞ്ഞു; വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാര്‍ പിടികൂടി

Keywords: Kajal ready to play mother if offered a script like Kaaka Muttai, Actress, Theater, Released, Report, Cinema, Entertainment.