Follow KVARTHA on Google news Follow Us!
ad

റമദാന്റെ ആദ്യ പത്തില്‍ ഹറമിലെത്തിയത് 8 മില്യണ്‍ വിശ്വാസികള്‍

ജിദ്ദ: (www.kvartha.com 30/06/2015) റമദാന്റെ ആദ്യ പത്ത് ദിവസത്തില്‍ ഹറമിലെത്തിയത് 8 മില്യണ്‍ വിശ്വാസികള്‍.Saudi Arabia, Jeddah, Grand Mosque,
ജിദ്ദ: (www.kvartha.com 30/06/2015) റമദാന്റെ ആദ്യ പത്ത് ദിവസത്തില്‍ ഹറമിലെത്തിയത് 8 മില്യണ്‍ വിശ്വാസികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഹജ്ജ് ഉംറ ഡയറക്ടറേറ്റ് ഡയറക്ടര്‍ സലാഹ് സഖര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഈ കാലയളവില്‍ 38,000 വാഹനങ്ങളാണ് സന്ദര്‍ശകരേയും വഹിച്ചുകൊണ്ട് മക്കയിലെ ഗ്രാന്റ് മോസ്‌കില്‍ എത്തിയത്.

സന്ദര്‍ശകര്‍ക്കായി എട്ട് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. അജ്യാദിലൂടെ 4.7 മില്യണ്‍ സന്ദര്‍ശകരും ബാബ് അലിയിലൂടെ 8632 പേരും ജബല്‍ അല്‍ ക അ്ബയിലൂടെ 2208 പേരും കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിലൂടെ 4874 പേരും ജറൗളിലൂടെ 2169 പേരും അജ്യാദ് അല്‍ സദിലൂടെ 7993 പേരും ഷുആബ് ആമീറിലൂടെ 1.12 മില്യന്‍ പേരും റിയ ബഖ്ഷിലൂടെ 148,410 പേരും ഹറമിലെത്തി.
Saudi Arabia, Jeddah, Grand Mosque,

SUMMARY: J
EDDAH: Eight million people visited the Grand Mosque in the first 10 days of Ramadan, a 49 percent increase from last year, the Haj and Umrah Directorate said recently.

Keywords: Saudi Arabia, Jeddah, Grand Mosque,