Follow KVARTHA on Google news Follow Us!
ad

ആണ്‍കുഞ്ഞിനെ ലഭിച്ചില്ല, ഭാര്യയേയും മൂന്നു പെണ്‍കുട്ടികളെയും ഗൃഹനാഥന്‍ തീകൊളുത്തി കൊന്നു

ആണ്‍കുഞ്ഞിനെ ലഭിക്കാത്തതില്‍ നിരാശനായ ഗൃഹനാഥന്‍ ഭാര്യയേയും മൂന്നു പെണ്‍കുട്ടികളെയും തീകൊളുത്തി കൊന്നതായി. A man burnt alive his wife and three daughter for not giving a boy child.

കൊല്‍ക്കത്ത: (www.kvartha.com 31/05/2015) ആണ്‍കുഞ്ഞിനെ ലഭിക്കാത്തതില്‍ നിരാശനായ ഗൃഹനാഥന്‍ ഭാര്യയേയും മൂന്നു പെണ്‍കുട്ടികളെയും തീകൊളുത്തി കൊന്നതായി റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്തയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള കന്തി ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

“ഭാര്യയേയും മൂന്നു പെണ്‍കുട്ടികളെയും തീകൊളുത്തി കൊന്നതിന് ഉസ്താക് അലിയെ (30) ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യയായ നജീഫയുടെയും അഞ്ചും,മൂന്നും,നാലും പ്രായമുള്ള പെണ്‍കുട്ടികളുടെയും മൃതദേഹം വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്”, പോലീസ് സൂപ്രണ്ടായ സി.സുധാകര്‍ പറഞ്ഞു.

ക്രൂരമായ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതിന്‍റെ കാരണം വ്യക്തമാക്കാന്‍ സുധാകര്‍ തയ്യാറായില്ല. അതേസമയം പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന്‍റെ പേരില്‍ അലി സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന്‍ നാട്ടുകാര്‍ ആരോപിച്ചു.

SUMMARY: A man burnt alive his wife and three daughter for not giving a boy child. The accused has been arrested by the Police.

Keywords: Man, Burt alive, Wife, Boy, Children