Follow KVARTHA on Google news Follow Us!
ad

ഇടുക്കിയില്‍ മുപ്പത് കിലോ കഞ്ചാവ് കണ്ടെടുത്തു; ഒരാള്‍ അറസ്റ്റില്‍

തങ്കമണിയില്‍ നിന്ന് ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് മുപ്പത് കിലോ കഞ്ചാവ് പിടിച്ചെടുത്തു.സംഭവത്തില്‍ തങ്കമണി സ്വദേശി നിരപ്പേല്‍ രാജേഷ്(32)നെ അറസ്റ്റ്‌ചെയ്തു Idukki, Kerala, Arrest, Accused, Ganjam, Nirappel Rajesh
ഇടുക്കി: (www.kvartha.com 30/04/2015) തങ്കമണിയില്‍ നിന്ന് ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് മുപ്പത് കിലോ കഞ്ചാവ് പിടിച്ചെടുത്തു.സംഭവത്തില്‍ തങ്കമണി സ്വദേശി നിരപ്പേല്‍ രാജേഷ്(32)നെ അറസ്റ്റ്‌ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.

രാജേഷിന്റെ വീടിന് സമീപത്തെ മരച്ചുവട്ടില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് സഞ്ചിയിലേക്ക് മാറ്റികൊണ്ടിരിക്കുന്നിടയിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ സാബു പി.കുര്യന്റെ നേത്യത്വത്തില്‍ പിടികൂടിയത്. നാലു പാക്കറ്റുകളിലായിട്ടാണ് മുപ്പത് കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തങ്കമണിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍.വിവിധ സ്ഥലങ്ങളില്‍ വില്‍പനക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.ഇത്തരത്തില്‍ കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നിടയിലാണ് പിടിയിലായത്. മുമ്പ് നിരവധി തവണ കഞ്ചാവ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൂടിയാണ് രാജേഷ്.

Keywords: Idukki, Kerala, Arrest, Accused, Ganjam, Nirappel Rajesh.