Follow KVARTHA on Google news Follow Us!
ad

ഫുജൈറയില്‍ രണ്ട് ടൂറിസ്റ്റ് ബോട്ടുകള്‍ മുങ്ങി; 33 വിനോദ സഞ്ചാരികളെ മല്‍സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തി; വന്‍ ദുരന്തം ഒഴിവായി

ഫുജൈറ: (www.kvartha.com 28/02/2015) ഫുജൈറ തീരത്ത് രണ്ട് ടൂറിസ്റ്റ് ബോട്ടുകള്‍ മുങ്ങി. UAE, Light Rain, Weather, Sand storm, Fujairah, Boat, Capsize,
ഫുജൈറ: (www.kvartha.com 28/02/2015) ഫുജൈറ തീരത്ത് രണ്ട് ടൂറിസ്റ്റ് ബോട്ടുകള്‍ മുങ്ങി. അപകടത്തില്‍ പെട്ട 33 വിനോദ സഞ്ചാരികളെ മല്‍സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അറബ്, ഏഷ്യന്‍ ടൂറിസ്റ്റുകളാണ് ബോട്ടിലുണ്ടായിരുന്നത്.

 UAE, Light Rain, Weather, Sand storm, Fujairah, Boat, Capsize, വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ച് അല്പ സമയത്തിനകം കടല്‍ പ്രക്ഷുബ്ധമാവുകയായിരുന്നു. തുടര്‍ന്ന് രണ്ട് ബോട്ടുകളും മുങ്ങി. ഒരു പ്രാദേശിക ടൂറിസം കമ്പനിയുടെ ബോട്ടുകളാണ് അപകടത്തില്‌പെട്ടത്. തീരത്ത് നിന്നും 4 മൈല്‍ അകലെയായിരുന്നു അപകടം.

മല്‍സ്യബന്ധനത്തിന് കടലില്‍ പോകാന്‍ തയ്യാറായി എത്തിയ മല്‍സ്യബന്ധന തൊഴിലാളികള്‍ ഉടനെ അപകടത്തില്‌പെട്ടവരെ രക്ഷിച്ചു. അതിന് ശേഷമാണ് തീരദേശ സേന സ്ഥലത്തെത്തിയത്.

ഒരു ബോട്ടില്‍ 20ഉം മറ്റേതില്‍ 11ഉം വിനോദ സഞ്ചാരികളാണുണ്ടായിരുന്നത്. ബോട്ട് നിയന്ത്രിച്ചവരും അപകടത്തില്‍പെട്ടിരുന്നു. ഭീമന്‍ തിരകളില്‍ ബോട്ടുകള്‍ മുങ്ങുകയായിരുന്നു.

SUMMARY: UAE fishermen prevented a disaster when they rescued 33 Arab and Asian tourists, including children, after their two boats sank in rough seas off Fujairah, on Friday, due to turbulent weather conditions, a newspaper reported on Friday.

Keywords: UAE, Light Rain, Weather, Sand storm, Fujairah, Boat, Capsize,

Post a Comment