Follow KVARTHA on Google news Follow Us!
ad

വേണ്ടിവന്നാല്‍ പി കെയ്‌ക്കെതിരെ നടപടിയെടുക്കും: മഹാരാഷ്ട്ര സര്‍ക്കാര്‍

ആമീര്‍ഖാന്‍ ചിത്രമായ പി കെയ്‌ക്കെതിരെ വേണ്ടിവന്നാല്‍ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സMumbai, Controversy, Minister, Muslim, Supreme Court of India, Theater, National,
മുംബൈ: (www.kvartha.com 31.12.2014) ആമീര്‍ഖാന്‍ ചിത്രമായ പി കെയ്‌ക്കെതിരെ വേണ്ടിവന്നാല്‍ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ചിത്രം പുറത്തിറങ്ങിയ ശേഷം ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും അഗ്നിക്കിരയാക്കുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തുവരികയാണ്. ഈ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുകയാണെങ്കില്‍ പി കെയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ചിത്രം കണ്ട് ക്രമസമാധാനപ്രശ്‌നമുണ്ടാക്കുന്ന സംഭാഷണങ്ങളോ രംഗങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി റാം ഷിന്റേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്.

Maharashtra government to 'look into PK's content', take action 'if necessary', Mumbai, ചിത്രത്തില്‍ ശിവന്റെ വേഷം ധരിച്ച് ആമീര്‍ഖാന്‍ മുസ്ലീം സ്ത്രീകളെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുന്ന രംഗമുണ്ട്. ഇതാണ് പ്രതിഷേധത്തിന് കാരണം. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പി.കെയില്‍ നിന്നും ഒരു രംഗം പോലും വെട്ടിമാറ്റില്ലെന്ന് സുപ്രീംകോടതിയും സെന്‍സര്‍ ബോര്‍ഡും അറിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പി.കെ 250 കോടിയിലധികം കളക്ഷന്‍ നേടിക്കഴിഞ്ഞു.

അതേസമയം ചിത്രം മുഴുവനായും കാണണമെന്നും ഏതെങ്കിലും രംഗമോ സംഭാഷണമോ കണ്ട്
ചിത്രത്തെ വിലയിരുത്തരുതെന്നും പി.കെയുടെ സംവിധായകനായ രാജ്കുമാര്‍ ഹിറാനി പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിക്കാനോ  മതവികാരം വ്രണപ്പെടുത്താനോ  തങ്ങള്‍ ലക്ഷ്യമില്ലെന്നും ഹിറാനി വ്യക്തമാക്കി. അതേസമയം പി.കെ പ്രദര്‍ശിപ്പിച്ച തീയേറ്ററുകള്‍ക്ക് നേരെയുള്ള ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഭുവനേശ്വറില്‍ മൂന്ന് തീയേറ്ററുകള്‍ നശിപ്പിക്കുകയും   സെന്‍ട്രല്‍ ഡെല്‍ഹിയിലെ സിനിമാഹാളിന് പുറത്ത് സിനിമയുടെ പോസ്റ്റുകള്‍ കത്തിക്കുകയും ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
Keywords: Maharashtra government to 'look into PK's content', take action 'if necessary', Mumbai, Controversy, Minister, Muslim, Supreme Court of India, Theater, National.

Post a Comment