തൊടുപുഴ: (www.kvartha.com 29.11.2014) ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാള്‍ സ്വദേശിയെ തൊടുപുഴ പോലീസ് കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടി. മിര്ജില് ഇസ്ലാം ഷെയ്ഖിനെയാണ് കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഇടവെട്ടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതി ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങുകയായിരുന്നു.
ഇയാള്‍ കല്‍ക്കത്തയില്‍ ഉള്ളതായി തൊടുപുഴ പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ കുട്ടിയച്ചന്‍, എഎസ്ഐ ബെന്നി, സിവില്‍ പോലീസ് ഓഫീസര്‍ ഗോവിന്ദന് എന്നിവരുടെ നേതൃത്വത്തില്‍ അവിടെ എത്തുകയായിരുന്നു. തുടര്‍ന്ന് കല്‍ക്കത്ത പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ബുധനാഴ്ച പ്രതിയെ ഇടവെട്ടിയിലെ വാടക വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് സി ഐ ജില്‍സണ്‍ മാത്യു പറഞ്ഞു.

Keywords: Thodupuzha, Kolkata, Accused, Arrest, Kerala, Idukki, Murder, Case, Bengal.