കൊച്ചി: (www.kvartha.com 29.11.2014) ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നസ്രിയ വണ്ണം വെച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഫോട്ടോകള്‍ ചര്‍ച്ചയാകുമ്പോള്‍ അതിനെതിരെ നടി റിമ കല്ലിങ്കല്‍ രംഗത്ത്. നസ്റിയ വളരെ സന്തോഷവും കഴിവും ഭംഗിയുമുള്ള നടിയാണെന്നും വിവാഹ ശേഷം ഒരാള്‍ എങ്ങനെ വിവാഹത്തിന് മുമ്പ് എങ്ങനെയെന്നുള്ളതില്‍ അര്‍ത്ഥമില്ലെന്നും റിമ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു.
വിവാഹ ശേഷമുള്ള നസ്റിയ എങ്ങനെയെന്ന് നോക്കേണ്ട കാര്യമില്ല. നസ്റിയ വീണ്ടും സിനിമയില്‍ സജീവമാകുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും റിമ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. വിവാഹ ശേഷം ഫെയ്സ് ബുക്ക് പോസ്റ്റൊന്നും ചെയ്യാതിരുന്ന നസ്റിയയുടെ ചില ഫോട്ടോകള്‍ നെറ്റില്‍ വൈറലായിരുന്നു. ഒരു പ്രമുഖ പത്രം ഇതേക്കുറിച്ച് വാര്‍ത്തയും നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് റിമയുടെ പ്രതികരണം.

Keywords: Rima slams comments fat shaming Nazriya , Kochi, Photo, Facebook, Marriage, News, Kerala.