Follow KVARTHA on Google news Follow Us!
ad

സര്‍ക്കാരിന് തിരിച്ചടി, സിംഗിള്‍ ബഞ്ച് വിധിക്ക് സ്‌റ്റേ: അടച്ച ബാറുകള്‍ 1 മാസം കൂടി പ്രവര്‍ത്തിക്കാം

സംസ്ഥാനത്ത് ടൂ, ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്ക് സ്റ്റേ. വ്യാKochi, Hotel, High Court of Kerala, Kerala,
കൊച്ചി: (www.kvartha.com 31.10.2014) സംസ്ഥാനത്ത് ടൂ, ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്ക് സ്റ്റേ. വ്യാഴാഴ്ചയാണ് സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗികമായി അനുമതി നല്‍കിക്കൊണ്ട് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശിച്ചത്.

ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ 250 ഓളം ബാറുകളാണ് അടച്ചു പൂട്ടിയത്.
ഇതോടെ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ. സ്റ്റേ ചെയ്തതോടെ ഒരു മാസത്തേക്ക് കൂടി ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായിരിക്കയാണ്.

അതേസമയം ഹൈക്കോടതിയുടെ പുതിയ ഉത്തരവ് അപ്രതീക്ഷിതമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. അതേസമയം ഹൈക്കോടതിയുടെ പുതിയ ഉത്തരവ് അപ്രതീക്ഷിതമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്കുള്ള കോടതിയുടെ കടന്നുകയറ്റമാണെന്നും,വിധി പഠിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.


Kochi, Petition, Hotel, High Court of


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kochi, Petition, Hotel, High Court of Kerala, Kerala.

Post a Comment