Follow KVARTHA on Google news Follow Us!
ad

ഐസിലിനെ തളയ്ക്കാന്‍ ബദ്ധശത്രുക്കളായ ഒബാമയും അസദും ഒന്നിക്കുന്നു

വാഷിംഗ്ടണ്‍: (www.kvartha.com 26.08.2014) സിറിയയില്‍ മുന്നേറ്റം തുടരുന്ന ഐസിലിനെ തളയ്ക്കാന്‍ ബദ്ധശത്രുക്കളായ യുഎസും സിറിയന്‍ ഭരണകൂടവും ഒന്നിക്കുന്നു. Syria, Islamic state of Iraq and Syria, United States, Iraq
വാഷിംഗ്ടണ്‍: (www.kvartha.com 26.08.2014) സിറിയയില്‍ മുന്നേറ്റം തുടരുന്ന ഐസിലിനെ തളയ്ക്കാന്‍ ബദ്ധശത്രുക്കളായ യുഎസും സിറിയന്‍ ഭരണകൂടവും ഒന്നിക്കുന്നു. മുന്‍പ് സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെ പോരാടാന്‍ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതാണ് യുഎസ്. എന്നാലിപ്പോള്‍ വിമതരായ ഐസിലിനെ നശിപ്പിക്കാന്‍ ശത്രുക്കള്‍ തമ്മില്‍ ഒരുമിക്കുകയാണ്.

തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് യുഎസിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബശാര്‍ അല്‍ അസദ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖില്‍ ഐസില്‍ കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം ശക്തമാക്കിയതോടെ പോരാളികള്‍ സിറിയയിലേയ്ക്ക് കടക്കുന്നതായാണ് വിവരം.
Syria, Islamic state of Iraq and Syria, United States, Iraq
ഇതേതുടര്‍ന്നാണ് സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ യുഎസ് ഒരുങ്ങുന്നതിന്. വ്യോമാക്രമണം നടത്തുന്നതിന് മുന്‍പ് ഡ്രോണുകള്‍ നിരീക്ഷണ പറക്കല്‍ നടത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ സിറിയന്‍ സേനയുടെ അല്‍ തബ്ഖ എയര്‍ബേസ് ഐസില്‍ പിടിച്ചടക്കി. അവിടെയുണ്ടായിരുന്ന സൈനീകരെ വധിച്ചതും അസദിന് തിരിച്ചടിയായി.

SUMMARY: Washington: US President Barack Obama has authorised reconnaissance flights over Syria to collect information on IS targets there, as the Islamic State, earlier known as ISIS, continue their onslaught in Syria, occupying strategic points and massacring soldier, said reports Tuesday.

Keywords: Syria, Islamic state of Iraq and Syria, United States, Iraq

1 comment

  1. ഇവനെ എന്ത് ചെയ്യണം? മദ്യനയം പറഞ്ഞതെ ഉള്ളൂ. ഒരു ബാറും പൂട്ടിയിട്ടില്ല, ഇപ്പോള്‍. എങ്ങിനെയാ ഖജനാവ് കാലി ആയതു. നീ കട്ടോടാ?