Follow KVARTHA on Google news Follow Us!
ad

ഒരു വര്‍ഷത്തിനുശേഷം ഒബാമ വീണ്ടും ടിഫാനി ബ്രൂസിന്റെ വീട്ടിലെത്തി

വീട്ടിലെ സ്വീകരണമുറിയില്‍ നിന്നും കാണാതായ അമേരിക്കന്‍ പ്രസിഡന്റ് ബരാക്Washington, Police, Media, House Wife, theft, America, President, World,
വാഷിങ്ടണ്‍: (www.kvartha.com 26.08.2014) വീട്ടിലെ സ്വീകരണമുറിയില്‍ നിന്നും കാണാതായ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതിമ ഒരുവര്‍ഷത്തിനുശേഷം തിരിച്ചുകിട്ടി. പെന്‍സില്‍ വാനിയയിലെ ടിഫാനി ബ്രൂസ് എന്ന വീട്ടമ്മയുടെ വീട്ടില്‍ നിന്നുമാണ് പ്രതിമ കാണാതായത്. പെന്‍സില്‍വാനിയയിലെ പാര്‍ക്കില്‍ ഉപേക്ഷിച്ചനിലയിലാണ് പ്രതിമയെ കണ്ടെത്തിയത്. കൈയില്‍ ചായയുമായി പാര്‍ക്കിലെ ഡാമിലിരിക്കുന്ന ഒബാമയുടെ കാണാതായ പ്രതിമ ഒരു മത്സ്യതൊഴിലാളിയാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ടിഫാനി ബ്രൂസ് എന്ന  വീട്ടമ്മയുടെ വീട്ടിലെ സ്വീകരണമുറിയില്‍  നിന്നും പ്രതിമ കള്ളന്‍മാര്‍ അപഹരിച്ചത്. വീട്ടമ്മ വളരെ സ്‌നേഹത്തോടെയും കരുതലോടെയും  സംരക്ഷിച്ചുപോന്നിരുന്ന പ്രതിമ ഒരു ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് വാങ്ങിയത്.   പ്രതിമ നഷ്ടപ്പെട്ടപ്പോള്‍ ഇവര്‍ക്കുണ്ടായ നിരാശ പ്രാദേശിക മാധ്യമങ്ങള്‍ വലിയ  വാര്‍ത്തയാക്കിയിരുന്നു.  തന്നെ കളിപ്പിക്കാനായി ആരെങ്കിലും പ്രതിമ എടുത്തുമാറ്റിയതാകുമെന്നാണ് ഇവര്‍ ആദ്യം കരുതിയത്. പിന്നീടാണ് മോഷണമാണെന്ന് മനസിലായത്.

എന്നാല്‍ മോഷ്ടാക്കള്‍ക്ക് പ്രതിമയുടെ പ്രശസ്തി കാരണം അത് കടയില്‍ വില്‍ക്കാനും കഴിയാതെ വന്നു. തുടര്‍ന്ന് പ്രതിമയയെ പെന്‍സില്‍വാനിയയിലെ ഒരു പാര്‍ക്കില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.  പ്രതിമയെ പോലീസ് തിരികെ  ടിഫാനി ബ്രൂസിന് കൈമാറി.

The mystery is solved: a life-size Obama statue found on park bench with a six pack,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന: ജില്ലയില്‍ 7 പദ്ധതിക്കു ടെണ്ടര്‍, 17 കോടിയുടെ റോഡ് വികസനം

Keywords: The mystery is solved: a life-size Obama statue found on park bench with a six pack, Washington, Police, Media, House Wife, theft, America, President, World.

Post a Comment