Follow KVARTHA on Google news Follow Us!
ad

മദ്യനയം ഖജനാവ് കാലിയാക്കി: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ പുതിയ മദ്യനയം ഖജനാവ് കാലിയാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു Kanhangad, Chief Minister, Oommen Chandy, Kasaragod, Kerala, Liquor, K. Madhavan
കാഞ്ഞങ്ങാട്: (www.kvartha.com 26.08.2014) സര്‍ക്കാരിന്റെ പുതിയ മദ്യനയം ഖജനാവ് കാലിയാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്റെ 100-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മദ്യനയം മൂലം ഖജനാവ് കാലിയായ കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചത്.

കെ. മാധവന്‍ ഫൗണ്ടേഷന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് സ്വാഗത പ്രാസംഗികനും മറ്റും ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. മദ്യനയം കാലിയാക്കിയ ഖജനാവില്‍ നിന്നും ഫൗണ്ടേഷന് എത്രതുക അനുവദിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എംഎല്‍എമാരുമായും മറ്റും ആലോചിച്ച് തുക അനുവദിക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ഏകസമര ഭടനും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ. മാധവന്റെ ജീവിതം പുതുതലമുറ പഠന വിധേയമാക്കണം. കെ. മാധവനെ പോലുള്ളവര്‍ സ്വാതന്ത്ര്യ സമര കാലത്ത് നടത്തിയ ത്യാഗം ചെറുതായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kanhangad, Chief Minister, Oommen Chandy, Kasaragod, Kerala, Liquor, K. Madhavan

Keywords: Kanhangad, Chief Minister, Oommen Chandy, Kasaragod, Kerala, Liquor, K. Madhavan. 

Post a Comment