Follow KVARTHA on Google news Follow Us!
ad

എബോള ലക്ഷണം: 6 വിമാനയാത്രക്കാര്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍

എബോള വൈറസ് ഭീഷണി നിലനില്‍ക്കുന്ന ലിബിയയില്‍ നിന്നും ഡെല്‍ഹി New Delhi, Threatened, hospital, Airport, Africa, Mumbai, National,
ഡെല്‍ഹി: (www.kvartha.com 26.08.2014) എബോള വൈറസ് ഭീഷണി നിലനില്‍ക്കുന്ന ലിബിയയില്‍ നിന്നും ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ ആറ് യാത്രക്കാരെ രോഗലക്ഷണം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഡെല്‍ഹിയിലെത്തിയ യാത്രക്കാരെ വിശദ പരിശോധനയ്ക്കായി ഡെല്‍ഹി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

എബോള ബാധിത പ്രദേശങ്ങളില്‍ നിന്നും 112 ഇന്ത്യക്കാരാണ് ചൊവ്വാഴ്ച ഡെല്‍ഹി- മുംബൈ വിമാനത്താവളത്തിലെത്തിയത്.  ലിബിയയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് രോഗ ബാധയില്ലെന്ന് ഉറപ്പ് വരുത്താന്‍ വിപുലമായ പരിശോധനകള്‍ ഇരു വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്.

അതേസമയം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രണ്ട് അസുഖ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള അറുപത്തി നാല് യാത്രക്കാരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ  മുംബൈയിലെത്തിയത്.  ഇവര്‍ക്ക് വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തിയതിനാല്‍  വീടുകളിലേക്ക് പറഞ്ഞയച്ചതായി മുംബൈ വിമാനത്താവള വക്താവ് വ്യക്തമാക്കി.

എത്യോപ്യന്‍ എയര്‍ലൈന്‍സ്, എമിറൈറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍, ജെറ്റ്, സൗത്ത് ആഫ്രിക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളാണ് യാത്രക്കാരെ മുംബെയില്‍ എത്തിക്കുന്നത്. അതേസമയം അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍  യാത്രക്കാരുടെ ബാഗുകള്‍ വിമാനത്തില്‍ പ്രത്യേകമായി സൂക്ഷിക്കണമെന്നും  യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം വിമാനത്തില്‍ അണുനശീകരണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മാത്രമല്ല, വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ടെര്‍മിനലില്‍ കടക്കാന്‍ അനുവദിക്കാതെ നേരിട്ട് ആശുപത്രിയിലെത്തിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉപദേശക സമിതി അറിയിച്ചിട്ടുണ്ട്.

 Ebola in India: 6 passengers quarantined, New Delhi, Threatened, hospital, Airport, Africa,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന: ജില്ലയില്‍ 7 പദ്ധതിക്കു ടെണ്ടര്‍, 17 കോടിയുടെ റോഡ് വികസനം
Keywords: Ebola in India: 6 passengers quarantined, New Delhi, Threatened, hospital, Airport, Africa, Mumbai, National.

Post a Comment