Follow KVARTHA on Google news Follow Us!
ad

രേഖകളില്ലാതെ ഇന്ത്യയിലെത്തിയ 33 ബംഗ്‌ളാദേശ് പൗരന്മാര്‍ അറസ്റ്റില്‍

മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ 33 ബംഗ്‌ളാദേശ് പൗരന്മാര്‍ അറസ്റ്റില്‍ Hyderabad, Bangalore, Police, Custody, Arrest, Train,
ഹൈദരാബാദ്:(www.kvartha.com 26.08.2014) മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ 33 ബംഗ്‌ളാദേശ് പൗരന്മാര്‍ അറസ്റ്റില്‍ . ട്രെയിന്‍ യാത്രയ്ക്കിടെ ആന്ധ്ര ചിറ്റൂരിലെ റെനിഗുണ്ടയില്‍ വെച്ചാണ് ബംഗ്ലാദേശ് പൗരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തത്. 11 കുട്ടികളും 10 സ്ത്രീകളും ഉള്‍പെടുന്ന സംഘമാണ് അറസ്റ്റിലായത്.

ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹൗറ- യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്തുവരികയായിരുന്നു ഇവര്‍. അതേസമയം ഇവരുടെ കൈവശം  പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ലെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.

Hyderabad, Bangalore, Police, Custody, Arrest

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
44 ലക്ഷവുമായി മുങ്ങിയ കാസര്‍കോട് സ്വദേശിയെ തേടി മുംബൈ സ്വദേശിനി പോലീസ് സ്‌റ്റേഷനിലെത്തി

Keywords: Hyderabad, Bangalore, Police, Custody, Arrest, Train, National.

Post a Comment