Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ നിന്നുള്ള 40 ഇന്ത്യക്കാരെ ചൊവ്വാഴ്ച നാട്ടിലെത്തിക്കും: വിദേശകാര്യ മന്ത്രാലയം

ഇറാഖില്‍ നിന്നും 40 ഇന്ത്യക്കാരെ ചൊവ്വാഴ്ച നാട്ടിലേക്ക് തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. Iraq, New Delhi, India, National, Will begin flying out Indians stuck in Iraq fromTuesday
ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) ഇറാഖില്‍ നിന്നും 40 ഇന്ത്യക്കാരെ ചൊവ്വാഴ്ച നാട്ടിലേക്ക് തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന അറബ് രാഷ്ട്ര തലവന്‍മാരുടെയും ഇന്ത്യന്‍ സ്ഥാനപതിമാരുടെയും യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനം ഉണ്ടായത്.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. കുവൈത്ത്, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ തലവന്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്.

തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. ഇതിനിടയില്‍ തിക്രിതിയില്‍ സ്‌ഫോടനം ഉണ്ടായതായും ഇതേതുടര്‍ന്ന് റെഡ്‌ക്രോസ് അവിടെ നിന്നും പിന്മാറിയതായും നേരത്തെ വിവരം ലഭിച്ചിരുന്നു.

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കാനായി ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയില്‍ 26 ഉദ്യോഗസ്ഥരെ കൂടി അധികമായി നിയോഗിച്ചിട്ടുണ്ട്. അതേസമയം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും ഇവരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Iraq, New Delhi, India, National, Will begin flying out Indians stuck in Iraq from Tuesday

Keywords: Iraq, New Delhi, India, National, Will begin flying out Indians stuck in Iraq from Tuesday.

Post a Comment