ദളിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: 5 പേര്‍ പിടിയില്‍

ബദുയുന്‍: (www.kvartha.com 31.05.2014) ഉത്തര്‍പ്രദേശിലെ ബാദന്‍ ജില്ലയില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പോലീസുകാരും പ്രതികളായതിനാല്‍ ഇവരെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നുള്ള ആരോപണത്തെ തുടര്‍ന്ന്  പ്രത്യേക അന്വേഷണ സംഘം നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.  പ്രതികളെ സഹായിച്ചതിന് രണ്ട് പോലീസുകാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസില്‍ ഉള്‍പെട്ട കോണ്‍സ്റ്റബിള്‍ ഛത്രപാല്‍ യാദവിനെ വെള്ളിയാഴ്ച രാത്രിയും ഉര്‍വേഷ് യാദവിനെ ശനിയാഴ്ച പുലര്‍ച്ചെയുമാണ് അറസ്റ്റു ചെയ്തത്.  ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നതിന് പകരം അവരെ സഹായിക്കുകയാണ് പോലീസ് ചെയ്തത്.

പതിനാല്, പതിനഞ്ച് വയസുള്ള സഹോദരിമാരെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.  നാട്ടുകാരുടെ  പ്രതിഷേധത്തെ തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായത്. സംഭവം വിവാദമായതോടെ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.എസ്.പി നേതാവ് മായാവതിയും ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമുദായത്തില്‍ പെട്ട പെണ്‍കുട്ടികളാണ് ക്രൂരമായ മാനഭംഗത്തിനുശേഷം കൊലപാതകത്തിനിരയായത്. അഖിലേഷ് യാദവിന്റെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്ന്  പ്രതികളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച കൊല്ലപ്പെട്ട  പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കും.

All 5 accused arrested in #Badaun gang-rape, Rahul Gandhi to meet victims' families,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: All 5 accused arrested in #Badaun gang-rape, Rahul Gandhi to meet victims' families, Sisters, Police, Complaint, CBI, Mayavathi, Court, National.

Post a Comment

Previous Post Next Post