Follow KVARTHA on Google news Follow Us!
ad

വേണുഗോപാലും സരിതയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം: ഷാനിമോള്‍ ഉസ്മാന്‍

കേന്ദ്ര ഊര്‍ജമന്ത്രി കെ.സി.വേണുഗോപാലും സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. Thiruvananthapuram, KPCC, Ramesh Chennithala, Criticism, Kerala,
തിരുവനന്തപുരം: (www.kvartha.com 22.04.2014)  കേന്ദ്ര ഊര്‍ജമന്ത്രി കെ.സി.വേണുഗോപാലും സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.സി.സി മുന്‍ അംഗം ഷാനിമോള്‍ ഉസ്മാന്‍. അന്വേഷണത്തിനായി കെ പി സി സി പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷാനിമോള്‍ ആവശ്യപ്പെട്ടു.

കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആലപ്പുഴയിലെ  യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിനും ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂറിനുമെതിരെ ഷാനിമോള്‍ ഉസ്മാന്‍ ആഞ്ഞടിക്കുകയായിരുന്നു. വേണുഗോപാലിനു വേണ്ടി പ്രചരണത്തിനിറങ്ങാന്‍ ഷാനിമോള്‍ വിസമ്മതിച്ചെന്നും വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ നേരത്തെ ആരോപിച്ചിരുന്നു.

 എന്നാല്‍ താന്‍ പ്രചരണത്തിന് തയ്യാറായിരുന്നുവെന്നും വേണുഗോപാലും ഷുക്കൂറും തന്നെ പ്രചരണത്തില്‍ പങ്കെടുപ്പിക്കാത്തതാണ് സത്യമെന്നും ഷാനിമോള്‍ പറഞ്ഞു. സി പി എം നേതാക്കളായ പി.ശശിയെയും ഗോപി കോട്ടമുറിയ്ക്കലിനെയും വിമര്‍ശിക്കാമെങ്കില്‍ വേണുഗോപാലിനെയും വിമര്‍ശിക്കാവുന്നതാണ്.

Saritha S.Nair,  Shanimol Usman,K.C.Venugopal, Thiruvananthapuram, KPCC, Ramesh Chennithala, Criticism, ഷുക്കൂര്‍ വേണുഗോപാലിന്റെ ദാസനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള കടുത്ത വിമര്‍ശനമാണ് ഷാനിമോള്‍ ഉയര്‍ത്തിയത്.  യോഗത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് പൂര്‍ണമായി ഉറപ്പിക്കാന്‍ കഴിഞ്ഞോയെന്ന കാര്യത്തില്‍
സംശയമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also Read: 
അന്തര്‍സംസ്ഥാന കവര്‍ചാ സംഘത്തിലെ 5 പേര്‍ കാസര്‍കോട്ട് കുടുങ്ങി

Keywords: Saritha S.Nair,  Shanimol Usman,K.C.Venugopal, Thiruvananthapuram, KPCC, Ramesh Chennithala, Criticism, Kerala.

Post a Comment