Follow KVARTHA on Google news Follow Us!
ad
Posts

ജയരാജന്റെയും ഗോവിന്ദച്ചാമിയുടേയും ഒറ്റക്കൈയ്യന്‍ ഫേസ്ബുക്ക് പോസ്റ്റ്; അന്വേഷണം കാസര്‍കോട്ടേക്ക്

വധശിക്ഷ വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെയും Facebook, P. Jayarajan, Facebook Post, Complaint, Govindachamy, Jail, Tag, Social Media.
ചെറുവത്തൂര്‍: (www.kvartha.com 22.04.2014) വധശിക്ഷ വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെയും സി.പി.എം. കണ്ണൂര്‍ജില്ലാ സെക്രട്ടറി പി. ജയരാജനെയും ബന്ധപ്പെടുത്തി  ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെയുള്ള അന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചു.

ചെറുവത്തൂര്‍ അച്ചംതുരുത്തിയിലെ സന്ദീപ് എന്നയാളാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് കണ്ണൂര്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ പി. ജയരാജന്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. 'കേരളം വെറുത്ത ഒറ്റക്കൈയ്യന്‍മാര്‍ ഒന്ന് ഗോവിന്ദച്ചാമി മറ്റേത് പി. ജയരാജന്‍. ഒരാള്‍ കാമദാഹി മറ്റേയാള്‍ രക്തദാഹി' എന്നീ തലക്കെട്ടോടെയാണ് ഫോട്ടോ ഫോസ് ബുക്കില്‍ പ്രചരിച്ചിരിക്കുന്നത്.

സന്ദീപ് 24 പേര്‍ക്ക് ഈ പോസ്റ്റ് ടാഗ്‌ചെയ്തിട്ടുണ്ട്. കെ.എസ്.യു.വിന്റെ പേരിലുള്ള ഫേസ് ബുക്ക് പേജിലൂടെയും അപവാദ പ്രചാരണം നടത്തിയിട്ടുണ്ടെന്നും ജയരാജന്റെ പരാതിയില്‍ പറയുന്നു. ഫോട്ടോ തന്നെ തേജോവധം ചെയ്യാന്‍ മനഃപ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ അംഗവൈകല്യം സംഭവിച്ച തനിക്കെതിരെ ഹീനമായ പ്രചരണമാണ് നടക്കുന്നത്.

Facebook, P. Jayarajan, Facebook Post, Complaint, Govindachamy, Jail, Tag, Social Media.ടാഗ് ചെയ്തവര്‍ക്കും ലൈക്ക് ചെയ്തവര്‍ക്കെതിരേയും കേസെടുക്കണമെന്നാണ് ജയരാജന്റെ ആവശ്യം. പൊതുജനങ്ങളിലും പാര്‍ട്ടിയിലുമുള്ള അംഗീകാരവും സ്‌നേഹവും ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനമാണ് നവമാധ്യമം വഴി നടത്തുന്നത്. ഇത് രാഷ്ട്രീയ വൈരികളുടെ ആസൂത്രിത നീക്കമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പരാതിയില്‍ അന്വേഷണം നടത്തുന്നത്.

കാസര്‍കോട്ട് ഇത്തരം വ്യക്തിഹത്യ പ്രചരണവും ഫേസ്ബുക്ക്, വാട്‌സ് ആപ് പ്രചരണവും അടുത്തകാലത്തായി പെരുകിയിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അന്തര്‍സംസ്ഥാന കവര്‍ചാ സംഘത്തിലെ 5 പേര്‍ കാസര്‍കോട്ട് കുടുങ്ങി
Keywords: Facebook, P. Jayarajan, Facebook Post, Complaint, Govindachamy, Jail, Tag, Social Media.

Post a Comment