Follow KVARTHA on Google news Follow Us!
ad

സിന്‍ഗ്രോലിയില്‍ വീണ്ടും പീഡനശ്രമം: 15 കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ സിന്‍ഗ്രോലിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി സ്വയം തീകൊളുത്തിMadhya pradesh, Girl, Suicide, Police, Arrest, Court, hospital, Treatment, National,
സിന്‍ഗ്രോലി: (www.kvartha.com 22.04.2014) മധ്യപ്രദേശിലെ സിന്‍ഗ്രോലിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി സ്വയം തീകൊളുത്തി മരിച്ചു.

അയല്‍വാസി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതില്‍ മനംനൊന്താണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടി പോലീസിനു നല്‍കിയ മരണ മൊഴിയിലാണ് അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം പറഞ്ഞത്.

കഴിഞ്ഞദിവസം സിന്‍ഗ്രോലിയില്‍ ഒാടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് പതിനാലുകാരി ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനു വിധേയയാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു. അഞ്ചു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന്റെ ഞെട്ടല്‍ മാറുന്നതിനു പിന്നാലെയാണ് സിന്‍ഗ്രോലിയില്‍ വീണ്ടും പീഡന സംഭവം നടന്നിരിക്കുന്നത്.
Singrauli, Madhya pradesh, Girl, Suicide, Police, Arrest, Court, Hospital,

ദളിത് പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍
കഴിയുകയാണ്. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.  രംബാജന്‍ ജയ്‌സ്വാള്‍, വീര്‍ബലി, ചോട്ടൂ ജെയിസ് വാള്‍, ജുമാ ശെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also Read:
തനിച്ച് താമസിക്കുന്ന വൃദ്ധ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍: മൂന്ന് ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍
Keywords: Singrauli, Madhya pradesh, Girl, Suicide, Police, Arrest, Court, Hospital, Treatment, National.

Post a Comment