Follow KVARTHA on Google news Follow Us!
ad

തൊഗാഡിയക്ക് നരേന്ദ്ര മോഡിയുടെ ശകാരം

അഹമ്മദാബാദ്: ഹിന്ദുക്കള്‍ താമസിക്കുന്നയിടങ്ങളില്‍ മുസ്ലീങ്ങള്‍ വീടും സ്ഥലവും സ്വന്തമാക്കുന്നതിനെതിരെ രംഗത്തെത്തിയ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് നരേന്ദ്ര മോഡിയുടെ ശകാരം. VHP, Praveen Thogadia, RSS, Bjp, Narendra Modi, PM,
അഹമ്മദാബാദ്: ഹിന്ദുക്കള്‍ താമസിക്കുന്നയിടങ്ങളില്‍ മുസ്ലീങ്ങള്‍ വീടും സ്ഥലവും സ്വന്തമാക്കുന്നതിനെതിരെ രംഗത്തെത്തിയ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് നരേന്ദ്ര മോഡിയുടെ ശകാരം. തൊഗാഡിയയുടെ ചിന്തകള്‍ സങ്കുചിതമാണെന്നായിരുന്നു മോഡി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്. വിഷയത്തില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ആര്‍.എസ്.എസ് ശക്തമായ പിന്തുണ നല്‍കുന്നതായാണ് റിപോര്‍ട്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍.എസ്.എസിന്റെ നിലപാടിനേയും അവഗണിച്ച് മുന്നേറുകയാണ് മോഡി.

തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിവാദങ്ങള്‍ ബിജെപിയുടെ പ്രതിഛായക്ക് കോട്ടം വരുത്തുമെന്നാണ് മോഡിയുടെ നിലപാട്.

VHP, Praveen Thogadia, RSS, Bjp, Narendra Modi, PM,രാജ്‌കോട്ടിലെ ഭാവ് നഗറില്‍ വീടും സ്ഥലവും സ്വന്തമാക്കിയ ഒരു മുസ്ലീം വ്യവസായിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കവേയാണ് തൊഗാഡിയ വിവാദ പരാമര്‍ശം നടത്തിയത്. ഭജ്‌റംഗദള്‍വിഎച്ച്പി പ്രവര്‍ത്തകരായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്ലീങ്ങളെ പുറത്താക്കണമെന്നായിരുന്നു തൊഗാഡിയയുടെ പരാമര്‍ശം.

അതേസമയം ഗിരിരാജ് സിംഗും തൊഗാഡിയയും നടത്തുന്ന വര്‍ഗീയ സമീപനം ബിജെപിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.

SUMMARY: Praveen Togadia may have the backing of the RSS, which has completely denied reports that he had made comments against Muslims buying properties in Hindu areas, but his version of events have found no such favour with BJP Prime Ministerial candidate Narendra Modi. Modi, who has been trying to project himself as a statesman and move away from his fire-breathing persona, tweeted that "Petty statements by those claiming to be BJP's well wishers are deviating the campaign from the issues of development & good governance".

Keywords: VHP, Praveen Thogadia, RSS, Bjp, Narendra Modi, PM,

Post a Comment