Follow KVARTHA on Google news Follow Us!
ad

മോഡിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ശരത് പവാര്‍

ന്യൂഡല്‍ഹി: മോഡിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കൃഷിമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ശരത് പവാര്‍ പറഞ്ഞു. National, NCP, Sharad Pawar, Narendra Modi, BJP, Loksabha Poll
ന്യൂഡല്‍ഹി: മോഡിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കൃഷിമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ശരത് പവാര്‍ പറഞ്ഞു. മോഡിയുമായി വ്യക്തിപരമായ ഒരു കൂടിക്കാഴ്ച ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ന്യൂഡല്‍ഹിയില്‍ ജനുവരി 17ന് നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന പത്രവാര്‍ത്ത തികച്ചും അടിസ്ഥാന രഹിതവും തെറ്റിദ്ധാരണാജനകവുമാണ്. സംസ്ഥാന സന്ദര്‍ശനങ്ങളിലോ ഡല്‍ഹിയിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിനിടയിലോ ഒരിക്കല്‍ പോലും മോഡിയെ കണ്ടിട്ടില്ല ശരത് പവാര്‍ പറഞ്ഞു.

National, NCP, Sharad Pawar, Narendra Modi, BJP, Loksabha Pollലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ശരത് പവാര്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന പത്രവാര്‍ത്തയോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ യുപിഎ നേതൃത്വവുമായി ഇടഞ്ഞ എന്‍.സി.പി ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മല്‍സരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് നിതിന്‍ ഗഡ്കരിയുമായി ശരത് പവാര്‍ ചര്‍ച്ചനടത്തിയതോടെയാണ് ജനുവരി 17ന് പവാര്‍ മോഡിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്.

SUMMARY: New Delhi: Agriculture Minister and Nationalist Congress Party chief Sharad Pawar has slammed media reports that he met the Bharatiya Janata Party's prime ministerial candidate Narendra Modi in January. Calling the reports mischievous, he said that he has never held a personal meeting with Modi.

Keywords: National, NCP, Sharad Pawar, Narendra Modi, BJP, Loksabha Poll,

Post a Comment