Follow KVARTHA on Google news Follow Us!
ad

ലോക്പാല്‍ പാസാക്കുന്നതിനുപിന്നില്‍ ആം ആദ്മി പാര്‍ട്ടിയോ ഹസാരെയോ അല്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക് പാല്‍ ബില്‍ പാസാക്കാന്‍ ശ്രമിക്കുന്നത് ആം ആദ്മി പാര്‍ട്ടിയെയോ ഹസാരെയെയോ പ്രീതിപ്പെടുത്താനല്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. Lokpal Bill, Lok Sabha, Rajya Sabha, AAP, Arvind Kejriwal, Anna Hazare, Rahul Gandhi, Indian National Congress, Aam Aadmi party, Delhi
ന്യൂഡല്‍ഹി: ലോക് പാല്‍ ബില്‍ പാസാക്കാന്‍ ശ്രമിക്കുന്നത് ആം ആദ്മി പാര്‍ട്ടിയെയോ ഹസാരെയെയോ പ്രീതിപ്പെടുത്താനല്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അണ്ണാ ഹസാരെ നയിക്കുന്ന നിരാഹാരമോ, ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹിയിലെ വിജയമോ അല്ല ലോക് പാല്‍ ബില്‍ പാസാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്ഗ്രസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുചേര്‍ത്ത മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടെ ലോക്പാല്‍ ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നെങ്കിലും ബിജെപി പിന്നീട് നിലപാട് മാറിയിരുന്നു. സമാജ് വാദി പാര്‍ട്ടി ഇപ്പോഴും ലോക്പാല്‍ ബില്‍ വിരുദ്ധത തുടരുകയാണ്.

Lokpal Bill, Lok Sabha, Rajya Sabha, AAP, Arvind Kejriwal, Anna Hazare, Rahul Gandhi, Indian National Congress, Aam Aadmi party, Delhiഅഴിമതി തുടച്ചുനീക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ലോക്പാല്‍ ബില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി പി ചിദംബരം, കേന്ദ്രമന്ത്രി വി നാരായണ സ്വാമി തുടങ്ങിയവരും ലോക്പാല്‍ ബില്ലിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.

SUMMARY: New Delhi: Congress vice president Rahul Gandhi on Saturday dismissed the speculations that his party is pushing Lokpal Bill to woo the Aam Aadmi Party (AAP) to form government in the national capital or due to Anna Hazare's fast.

Keywords: Lokpal Bill, Lok Sabha, Rajya Sabha, AAP, Arvind Kejriwal, Anna Hazare, Rahul Gandhi, Indian National Congress, Aam Aadmi party, Delhi

Post a Comment