Follow KVARTHA on Google news Follow Us!
ad

വിമാനത്തിനകത്ത് മദ്യലഹരിയില്‍ റഷ്യക്കാരിയുടെ അഴിഞ്ഞാട്ടം

ദോഹയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ തിരുവന്തപുരത്തേക്ക് Russia, Woman., Thiruvananthapuram, Airport, Liquor, attack, Flight, Police, hospital, Court, Kerala,
തിരുവനന്തപുരം: ദോഹയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ തിരുവന്തപുരത്തേക്ക് പുറപ്പെട്ട റഷ്യന്‍ യുവതി വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ചാണ് സംഭവം.

റഷ്യക്കാരിയായ മറിയന്‍ കോണ്‍ട്രാസ്‌ളോവിയ(35)യാണ് വിമാനത്തിനുള്ളില്‍ നിന്നും നല്‍കിയ  മദ്യം അമിതമായി കഴിച്ചതിനെ തുടര്‍ന്ന്  പരാക്രമം കാട്ടിയത്. മദ്യം അകത്തുകടന്നതിനെ തുടര്‍ന്ന് അക്രമാസക്തയായ ഇവര്‍ വിമാനത്തിലെ ജീവനക്കാരെ ആക്രമിച്ചു.

Russia, Woman., Thiruvananthapuram, Airport, Liquor, Attack, Flight, Police, Hospital, Court, Kerala, Kerala, Malayalam Newsപിന്നീട് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴും ബഹളം തുടര്‍ന്ന ഇവരെ  വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിന്റെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അനുനയിപ്പിക്കാന്‍ ചെന്നവരെ  അടിയ്ക്കുകയും കടിയ്ക്കുകയും ചെയ്തു.

 ഒടുവില്‍ യുവതിയുടെ അക്രമത്തില്‍ പൊറുതിമുട്ടിയ  വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വലിയതുറ പോലീസിനെ വിവരമറിയിച്ചു.
വലിയതുറയില്‍ നിന്നും കൂടുതല്‍ വനിതാ പോലീസുകാരെത്തി ഇവരെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

അതിനുശേഷം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. ദോഹയില്‍ നിന്നും  ടൂറിസ്റ്റ് വിസയില്‍ 6 മാസത്തെ സന്ദര്‍ശനത്തിനായാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Also Read: 
പാചകവാതകം: ഉപഭോക്താക്കള്‍ക്ക് ഇനി തൂക്കം പരിശോധിക്കാം

Keywords: Russia, Woman., Thiruvananthapuram, Airport, Liquor, Attack, Flight, Police, Hospital, Court, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

إرسال تعليق