Follow KVARTHA on Google news Follow Us!
ad

നിങ്ങളുടെ ജീമെയില്‍ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ നഷ്ടപ്പെടാം

നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ നഷ്ടപ്പെടാം Warning, Gmail account, Update, 24 hours, Email, lose account, National, Kerala News, International News
നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിലേക്ക് മറ്റൊരു മെയില്‍ അഡ്രസില്‍ നിന്നും ഒരു മുന്നറിയിപ്പ് സന്ദേശം വന്നേക്കാം. 'നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാറായിരിക്കുന്നു. ചെയ്തില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അക്കൗണ്ട് പൂര്‍ണമായും മരവിപ്പിക്കും.' ഗൂഗിളില്‍ നിന്നും നേരിട്ട് അയച്ച സന്ദേശമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കാര്യങ്ങളായിരിക്കും സന്ദേശത്തില്‍ എഴുതിയിരിക്കുക.

ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ വരികയാണെങ്കില്‍ എല്ലാ കൂട്ടുകാരും വളരെയധികം ശ്രദ്ധിക്കുക. അത് ഗൂഗിളില്‍ നിന്നോ, അവരുടെ ഓഫീസില്‍ നിന്നോ ഔദ്യോഗികമായി അയക്കുന്ന സന്ദേശമല്ല. ഇത് ഇ-മെയില്‍ ഹാക്ക്‌ചെയ്ത് പണംതട്ടുന്നവര്‍ അയക്കുന്ന വ്യാജ സന്ദേശമാണ്. ജിമെയില്‍ അപ്‌ഡേഷന് വേണ്ടിയുള്ള ഒരു ലിങ്കും വ്യാജന്‍മാര്‍ അയക്കും. അതില്‍ ക്ലിക്ക്  ചെയ്ത് വിവരങ്ങൾ നൽകുന്നപക്ഷം നമ്മുടെ ഇ-മെയില്‍ ഹാക്ക്‌ചെയ്യപ്പെടും.


പിന്നീട് ജിമെയിലിലെ നമ്മുടെ കൂട്ടുകാരെ അവര്‍ കണ്ടെത്തി പലവിധത്തിലുള്ള തട്ടിപ്പുകളും നടത്തും. ജിമെയില്‍ ടീം, ജിമെയിൽ മെമ്പര്‍സര്‍വ്വീസ് ടീം എന്നീ പേരുകളിലാണ് വ്യാജ സന്ദേശം നമ്മുടെ മെയിലിലേക്ക് അയക്കുക. ജീമെയില്‍ നിന്ന് പാസ്‌വേര്‍ഡ് ആവശ്യപ്പെട്ട് ഒരുകാരണവശാലും ഈമെയില്‍ വരില്ലെന്നകാര്യം ഉറപ്പാണ്.

ഇത്തരം കബളിപ്പിക്കല്‍ കാലങ്ങളായി നടക്കുന്നുവെങ്കിലും ഈ അടുത്തായി ഗൂഗിള്‍ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ നടത്തിവരുന്ന മുന്‍കരുതലിന്റെ ഭാഗമായി കബളിപ്പിക്കാനായി അയക്കുന്ന പല ഈമെയിലുകളും ഡെളിവറി ചെയ്യാതെ തടഞ്ഞുവെച്ചിരുന്നു. ഇത് ഒരളവുവരെ തട്ടിപ്പുകാര്‍ക്ക് വിനയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാണ് കഴിഞ്ഞ ദിവസങ്ങളിലായി വരുന്ന തട്ടിപ്പ് ഈമെയിലുകളിലെ ജീമെയില്‍ പാസ്‌വേര്‍ഡും മറ്റും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ വരുന്നത്. വിവരം നല്‍കിയില്ലെങ്കില്‍ 24 മണിക്കൂറിനകം നിങ്ങളുടെ ജീമെയില്‍ അക്കൗണ്ട് റദ്ദ് ചെയ്യുന്നതയായിരിക്കുമെന്നതാണ് സന്ദേശം.

നേരത്തെ പല പ്രമുഖരുടെയും ഈമെയില്‍ വിലാസങ്ങള്‍ ഹാക്ക് ചെയ്യപ്പെടുകയും അതില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയക്കുകയും പണം തട്ടുകയും ചെയ്യ്തീട്ടുണ്ട്.

താന്‍ മുംബൈയില്‍ അപകടത്തില്‍പെട്ട് ആശുപത്രിയിലാണെന്നും ഫോണും പേഴ്‌സുമെല്ലാം നഷ്ടപ്പെട്ടുപോയെന്നും അടിയന്തിരമായി ഇവിടെ നല്‍കുന്ന ബാങ്ക് അക്കൗണ്ടില്‍ തുക അടച്ച് സഹായിക്കണമെന്നും അടുത്ത സുഹൃത്തിന്റെ ഈമെയില്‍ സന്ദേശം ലഭിച്ച ഉടന്‍ ബാങ്കില്‍ തുക ഡപ്പോസിട്ട് ചെയ്ത് വഞ്ചിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ ഇ-മെയില്‍ ഐഡിയുള്ള എല്ലാ മാന്യ വായനക്കാരും ഇത്തരം മെയിലുകളെ സൂക്ഷിക്കുക.

Also read:
പോലീസിന്റെ ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്

Keywords: Warning, Gmail account, Update, 24 hours, Email, lose account, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, password.

Post a Comment