മലയാളി ഹൗസ് പിരിയുന്നു; സിന്ധു ജോയിയുടെ റോള്‍ ഇനി സി.പി.എം. വനിതാ സംഘടനയില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സിന്ധു ജോയി തിരിക സി.പി.എമ്മിലെത്തും. എന്നാല്‍ സിന്ധുവിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതോ അവരുടെ പാര്‍ട്ടി അംഗത്വം തിരിച്ചു നല്‍കുന്നതോ തല്‍ക്കാലം നേതൃത്വത്തിന്റെ പരിഗണനയില്‍ ഇല്ലെന്ന് സൂചന. സാധാരണ അനുഭാവിയായി സിന്ധു പ്രവര്‍ത്തിക്കേണ്ടി വരും.

വിദ്യാര്‍ത്ഥി, യുവജന സംഘടനാ നേതൃ രംഗത്ത് ഉന്നത സ്്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച സിന്ധു സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. ദേശീയ വൈസ് പ്രസിഡന്റുമായിരിക്കെയാണ് രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിരിച്ചെത്തുമ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനായിരിക്കും പാര്‍ട്ടി നേതൃത്വം നിര്‍ദേശിക്കുക എന്ന് അറിയുന്നു.

പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിക്കുകയും ഇപ്പോള്‍ സിന്ധു പങ്കെടുത്തുകൊണ്ടിരിക്കുന്ന സൂര്യ ടിവിയുടെ മലയാളി ഹൗസ് റിയാലിറ്റി ഷോയില്‍ സംസാരിക്കുമ്പോള്‍ ഈ ആഗ്രഹം സഹമല്‍സരാര്‍ത്ഥികളോടും പ്രേക്ഷകരോടുമായി ആവര്‍ത്തിക്കുയും ചെയ്തിരുന്നു. എന്നാല്‍ പഴയതുപോലെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ സിന്ധു തയ്യാറാകുമോ എന്നു വ്യക്തമല്ല. മലയാളി ഹൗസ് ഈയാഴ്ച തന്നെ അവസാനിക്കാനിരിക്കെ ഇക്കാര്യത്തിലുള്ള തീരുമാനവും അവര്‍ ഉടന്‍തന്നെ എടുത്തേക്കും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് പ്രൊഫ. കെ.വി. തോമസിനെതിരെയും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും മല്‍സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സിന്ധു ജോയി രണ്ടിടത്തും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് അവര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആ തെരഞ്ഞെടുപ്പില്‍ സി.പി.എം. അവരെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നില്ല. രാജിവെച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി പുതുപ്പള്ളിയില്‍ പ്രചാരണത്തിനു പോയാണ് സിന്ധു സി.പി.എമ്മിനോടുള്ള വാശി തീര്‍ത്തത്. കോണ്‍ഗ്രസിന്റെ യുവ നേതാക്കളായ ഹൈബി ഈഡന്‍, പി.സി. വിഷ്ണു നാഥ് തുടങ്ങിയവരുമായുള്ള അടുപ്പമാണ് അവരെ കോണ്‍ഗ്രസില്‍ എത്തിച്ചത്.

യു.ഡി.എഫ്. അധികാരത്തിലെത്തിയ ശേഷം സിന്ധുവിനെ യുവജന കമ്മീഷന്‍ അധ്യക്ഷയാക്കിയെങ്കിലും പാര്‍ട്ടി നേതൃതലത്തില്‍ ഒരു സ്ഥാനത്തും അവരെ പരിഗണിച്ചില്ല. മാത്രമല്ല, കോണ്‍ഗ്രസില്‍ യുവജന നേതാക്കളുടെ നീണ്ട നിരയുണ്ടായിട്ടും സി.പി.എമ്മില്‍ നിന്നെത്തിയ സിന്ധുവിനെ യുവജന കമ്മീഷന്‍ അധ്യക്ഷയാക്കിയത് കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പിനു കാരണമാവുകയും ചെയ്തു. ഇതേത്തുടര്‍ന്നു ചുമതലയേല്‍ക്കാതെ പിന്മാറുകയാണു സിന്ധു ചെയ്തത്. പിന്നീട് പൊതുരംഗത്തു നിന്നുതന്നെ അപ്രത്യക്ഷയായ സ്ഥിതിയിലായിരുന്നു അവര്‍. നേരത്തേ സജീവമായിരുന്ന സോഷ്യല്‍ മീഡിയയില്‍ നിന്നും അവര്‍ ക്രമേണ പിന്‍വാങ്ങി.
 Sindhu Joy, CPM, Lok Sabha, Election, Reality -show, Kerala, Oommen Chandy

അതിനിടയിലാണ് സൂര്യ ടി.വിയുടെ സവിശേഷ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലേക്ക് അവരെ ക്ഷണിച്ചത്. ആദ്യം വിസമ്മതിച്ചെങ്കിലും ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ്, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഷോ ആയതിനാലും വ്യത്യസ്ഥ അനുഭവം ആയതിനാലും പങ്കെടുക്കാന്‍ അവര്‍ സമ്മതികുകയായിരുന്നു. അതിനു മുമ്പേതന്നെ തിരിച്ചു പഴയ പാര്‍ട്ടിയിലേക്കു പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഔപചാരികമായി തിരിച്ചുപോകാത്തതിനാല്‍ റിയാലിറ്റി ഷോയില്‍ പോകുന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നില്ല. റിയാലിറ്റി ഷോയില്‍ ഏറ്റവും പക്വമായും വിവേകത്തോടെയും പെരുമാറി പ്രേക്ഷക ശ്രദ്ധ നേടാന്‍ സിന്ധുവിനു കഴിഞ്ഞതായി പാര്‍ട്ടി അനൗപചാരികമായി വിലയിരുത്തിയിട്ടുമുണ്ടത്രേ.

Also read:
കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് കടത്തിയ 198 ചാക്ക് ഗോതമ്പ് പിടികൂടി

Keywords: Sindhu Joy, CPM, Lok Sabha, Election, Reality -show, Kerala, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post